Categories

സാമുവല്‍ എറ്റോ ‘ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ‘

ജമൈക്ക: കാമറൂണ്‍ ഫുട്‌ബോള്‍ താരം സാമുവല്‍ എറ്റോയെ ഈവര്‍ഷത്തെ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുത്തു. ഇത് നാലാംതവണയാണ് ഈ നേട്ടം ഇന്റമിലാന്‍ താരത്തെ തേടിയെത്തുന്നത്.

കരുത്തരായ താരങ്ങളെ പിന്തള്ളിയാണ് കാമറൂണ്‍ ക്യാപ്റ്റന്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഘാനയുടെ അസമാവോ ഗ്യാന്‍, ഐവറി കോസ്റ്റിന്റെ ദിദിയര്‍ ദ്രോഗ്‌ബെ തുടങ്ങിയവര്‍ ആഫ്രിക്കയുടെ മികച്ച താരമാകാനുള്ള മല്‍സരത്തിനുണ്ടായിരുന്നു. നാലാതവണയും തന്നെ ഈ പദവിക്കായി തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് എറ്റോ പ്രതികരിച്ചു.

2003,04,05 എന്നീ വര്‍ഷങ്ങളിലായിരുന്നു എറ്റോ ആഫ്രിക്കന്‍ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്റര്‍ മിലാന് മികച്ച വിജയങ്ങള്‍ സമ്മാനിക്കുന്നതില്‍ എറ്റോ നിര്‍ണായകപ്രകടനം നടത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.