എഡിറ്റര്‍
എഡിറ്റര്‍
ആത്മഹത്യാ ശ്രമം നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സമുദ്രക്കനി
എഡിറ്റര്‍
Sunday 9th March 2014 3:21pm

samudhrakkani

പുതിയ ചിത്രത്തിന്റെ റിലീസിങ് ഡെയ്റ്റ് പ്രശ്‌നത്തിലായതിനെ തുടര്‍ന്ന് സംവിധായകന്‍ സമുദ്രക്കനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ചില അഭ്യൂഹങ്ങള്‍ തമിഴകത്ത് പരന്നിരുന്നു.

എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് സമുദ്രക്കനി രംഗത്ത്. താന്‍ ഒരു ചിത്രത്തിന്റെ തിരക്കഥയെഴുത്തുമായി ബന്ധപ്പെട്ട് ഒന്നു മാറി നിന്നതാണെന്നും ഏറ്റവും അടുത്തു തന്നെ ചിത്രം റിലീസിനെത്തുമെന്നും സമുദ്രക്കനി പറഞ്ഞു.

‘നിമിര്‍ന്ത് നില്‍’ എന്ന ചിത്രമാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം റിലീസിങ് വൈകി വിവാദത്തിലായിരിക്കുന്നത്. ജയം രവിയും, അമലാ പോളും, ശരത് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

അതേസമയം ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ കടുത്ത വിഷമമുണ്ടെന്ന് ചിത്രത്തിലെ  നായകന്‍ ജയം രവി പറഞ്ഞു.

‘ചിത്രത്തിന്റെ റിലീസിങ് വൈകുന്തോറും വളരെ ബുദ്ധിമുട്ട് തോന്നുകയാണ്. അഭിമുഖീകരിക്കാനാവാത്ത രീതിയില്‍ ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ വലുതാവും. പക്ഷേ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും പകര്‍ന്നു തരുന്ന ധൈര്യം ഏറെ ആശ്വാസമുണ്ടാക്കുന്നു’- രവി പറഞ്ഞു.

നവംബര്‍ ഏഴിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക ബാധ്യതകള്‍ വന്നതോടെ പിന്നീട് റിലീസിങ് തിയ്യതി മാറ്റുകയായിരുന്നു.

Advertisement