സാംസങ് റെക്‌സ് ഇന്ത്യന്‍ വിപണിയിലേക്ക്. സാംസങ് റെക്‌സ് സീരീസിലെ നാല് ഫോണുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. റെക്‌സ് 90, റെക്‌സ് 80, റെക്‌സ് 70, റെക്‌സ് 60.

ഫെബ്രുവരി അവസാനത്തോടെ റെക്‌സ് എത്തുമെന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്.

Ads By Google

3.5 ഇഞ്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലേ, ഡ്യുവല്‍ സിം, 3.2 എം.പി ക്യാമറ, 15 മണിക്കൂര്‍ ടോക് ടൈമോടുകൂടിയ വൈഫൈ സൗകര്യം എന്നിവയാണ് റെക്‌സ് 90 യില്‍ ഉള്ളത്. 6,450 രൂപയാണ് ഇതിന്റെ വില.

മൂന്ന് ഇഞ്ച് സ്‌ക്രീന്‍ൃ, വൈഫൈ, 3 എം.പി ക്യാമറയുമുള്ള റെക്‌സ് 80 ഡ്യുവല്‍ സിം സൗകര്യവുമുണ്ട്. 5,270 രൂപയാണ് ഇതിന്റെ വില.

മൂന്ന് ഇഞ്ച് സ്‌ക്രീനോടുകൂടിയ റെക്്‌സ് 70 ല്‍ 2 മെഗാപിക്‌സലാണ് ക്യാമറ. 4,570 രൂപയാണ് റെക്‌സ് 70 യുടെ വില 4,570.

സീരീസിലെ ബേസ് മോഡലായ റെക്‌സ് 60 യില്‍ 2.8  ഇഞ്ച് ഡിസ്‌പ്ലേയും 1.3 എം.പി ക്യാമറയുമാണുള്ളത്. 4,280 രൂപയാണ് വില.