ന്യൂയോര്‍ക്ക്: സ്മാര്‍ട് ഫോണ്‍ ലോകം ഏറെ കാത്തിരുന്ന സാംസങ് ഗാലക്‌സി എസ് 4 പുറത്തിറങ്ങി. വരുന്ന ഏപ്രിലില്‍ പുതിയ മോഡല്‍ വിപണിയിലെത്തും. ന്യൂയോര്‍ക്കില്‍ ആര്‍ഭാഢമായി നടന്ന ചടങ്ങില്‍ വെച്ചാണ് സാംസങ് ഗാലക്‌സി എസ്4 അവതരിപ്പിച്ചത്.

Ads By Google

മുന്‍ഗാമികളേക്കാള്‍ വലതും മികച്ചതുമായ സ്‌ക്രീനുമായാണ് പുതിയ മോഡല്‍ എത്തുന്നത്. സാംസങ് എസ്3 യുടെ റെക്കോര്‍ഡ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്4 എത്തുന്നത്.

5 ഇഞ്ച് സ്്ക്രീനോടുകൂടിയാണ് എസ് 4 എത്തുന്നത്. എസ് 3 യേക്കാളും കാഴ്ച്ചയില്‍ അല്‍പ്പം ചെറുതാണെന്ന പ്രത്യേകതയുമുണ്ട്. പുതിയ മോഡലിന്റെ വിലയും മറ്റ് കാര്യങ്ങളേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.2.2 ആണ് എസ് 4 ല്‍ ഉള്ളത്. 13 എം.പി ഓട്ടോഫോക്ക്‌സ ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 1.9 ghz ക്വാഡ് പ്രോസസ്സര്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.