എഡിറ്റര്‍
എഡിറ്റര്‍
ഗാലക്‌സി എസ് ക്യാമറയുമായി സാംസങ് വരുന്നു
എഡിറ്റര്‍
Monday 27th August 2012 4:25pm

ഗാലക്‌സി എസ്3 യോട് സാദൃശ്യമുള്ള ക്യാമറയുമായി സാംസങ് വരുന്നു. 4.8 ഇഞ്ച് സൂപ്പര്‍ അമോലൈഡ് സക്രീനുള്ള ക്യാമറയില്‍ ആന്‍ഡ്രോയിഡ് 4 ഐ.സി.എസ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്.

Ads By Google

108 സൂം ലെന്‍സാണ് പുതിയ ക്യാമറയില്‍ സാംസങ് ഉപയോഗിച്ചിരിക്കുന്നത്. 16 മെഗാപിക്‌സലാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വൈ-ഫൈ, 3ജി+വൈ-ഫൈ എന്നീ വേര്‍ഷനുകളിലും ക്യാമറയെത്തും.

സാംസങ് ഗാലക്‌സി നോട്ട് ഫാബ്‌ലറ്റിനൊപ്പമാവും ഗാലക്‌സി എസ് ക്യാമറ വിപണിയിലെത്തുക.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി നിക്കോണ്‍ നേരത്തേ വിപണിയില്‍  എത്തിയിരുന്നു.

Advertisement