ടോക്കിയോ: സോണി തങ്ങളുടെ എല്‍.സി.ഡി ടി.വികളുടെ 50 ശതമാനം ഓഹരികള്‍ സാംസങ്ങിനു വിറ്റു. 940 മില്ല്യണ്‍ ഡോളറിനാണ് സോണി ഓഹരികള്‍ വിറ്റിരിക്കുന്നത്. സോണിയുടെ എല്‍.സി.ഡി ടിവികള്‍ ഇരുവരുടെയും പങ്കാളിത്തത്തിലാകും ഇനി പുറത്തിറങ്ങുക.

സോണിയുടെ ടി.വി ഉത്പന്നങ്ങള്‍ 2.2 ബില്ല്യണിന്റെ നഷ്ടം സമീപ കാലത്ത് നേരിട്ടതോടെയാണ് ഓഹരികള്‍ വില്‍ക്കുന്ന കാര്യം കമ്പനി ആലോചിച്ചത്.

Subscribe Us:

അന്‍പത് ശതമാനം ഷെയറുകള്‍ വിറ്റതോടെ ഇവര്‍ ഇറക്കുന്ന എല്‍.സി.ഡി ടി.വികളുടെ പാനലുകള്‍ നിര്‍മ്മിക്കുക സാംസങ്ങായിരിക്കും.

സോണിയും സാംസങ്ങും സംയുക്തമായി എല്‍.സി.ഡി ടി.വികള്‍ നിര്‍മ്മിക്കുന്നത് ഇരു കമ്പനികള്‍ക്കും നേട്ടമാകുമെന്നാണ് വിലയിരുത്തലുകള്‍.

Malayalam News
Kerala News in English