കഴിഞ്ഞമാസം അവസാനത്തോടെയിറങ്ങിയ സാംസങ് എസ് ത്രീ ആപ്പിളിന്റെ ഐഫോണുമായി ഏറ്റുമുട്ടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും സംഗതി അതിനപ്പുറത്തേക്ക് കടന്നിരിക്കുകയാണ്. പുതിയ സീരീസ് ഇറങ്ങിയതോടെ ഏറ്റവും വേഗതയില്‍ വിറ്റഴിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായി മാറിയിരിക്കുകയാണ് സാംസങ്.

ഓരോ മണിക്കൂറിലും 21,000 സാംസങ് ഫോണുകള്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ജനുവരി-മാര്‍ച്ച് കാലത്ത് 44.5 മില്യണ്‍ സ്മാര്‍ട്ട് ഫോണുകളാണ് കൊറിയന്‍ കമ്പനിയായ സാംസങ് വിറ്റഴിച്ചത്. ആപ്പിള്‍ 35.1 മില്യണ്‍ ഫോണുകളും.

2010 ലാണ് സാംസങ് ഗ്യാലക്‌സി സീരീസിലെ ആദ്യ ഫോണ്‍ ഇറക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ആപ്പിള്‍ കുത്തക തകര്‍ക്കാന്‍ ഗ്യാലക്‌സി ത്രീയും സാംസങ് ഇറക്കി.