Categories

ആപ്പിളിന് 290 മില്യണ്‍ ഡോളര്‍ പിഴ നല്‍കാന്‍ സാംസങ്ങിനോട് കോടതി

samsung-apple

സാന്‍ ജോസ്: കോപ്പി റൈറ്റ് കേസില്‍ സാംസങ്ങിന് കനത്ത തിരിച്ചടി. ആപ്പിളിന്റെ ഫീച്ചറുകള്‍ സാംസങ് പകര്‍ത്തിയതിന് 290 മില്യണ്‍ ഡോളറാണ് യു.എസ് കോടതി സാംസങ്ങിന് മേല്‍ വിധിച്ചിരിക്കുന്നത്.

സാംസങ്ങില്‍ നിന്നും 379.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആപ്പിളിന്റെ ആവശ്യം. രണ്ട് വര്‍ഷമായി നീളുന്ന നിയമയുദ്ധത്തിനൊടുവിലാണ് സാംസങ്ങിന് മേല്‍ പിഴയീടാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആപ്പിളിന് സാംസങ്ങില്‍ നിന്നും 1 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാര ഇനത്തില്‍ ലഭിച്ചിരുന്നു. ആപ്പിള്‍ ഐഫോണിന്റെ നിരവധി ഫീച്ചറുകള്‍ സാംസങ് പകര്‍ത്തിയെന്നാണ് ആരോപണം.

Tagged with: |