Categories

iPhone 4S വില്‍പന നിര്‍ത്താന്‍ സാംസങ്ങ് കോടതിയിലേക്ക്

സിയോള്‍: സാങ്കേതികവിദ്യയുടെ മോഷണത്തിന്റെ പേരില്‍ പ്രമുഖ മൊബൈല്‍-കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ആപ്പിളും സാംസങ്ങും കോടതി കയറാന്‍ തുടങ്ങിയിട്ട് കാലംകുറച്ചായി. സാംസങ്ങിനെതിരെ കഴിഞ്ഞാഴ്ച ആപ്പിള്‍ വിധി സമ്പാദിച്ചിരുന്നു. വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ വിധിക്കെതിരെ സാംസങ്ങും കോടതിയെ സമീപിച്ചിരിക്കുകയാണ്. അതും ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ അവതാരമായ ഐഫോണ്‍ 4എസിന്റെ വില്‍പന നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സാംസങ്ങ് കോടതിയെ സമീപിച്ചത്!

സാംസങ്ങിന്റെ ഗ്യാലക്‌സി ടാബ് 10.1 എന്ന ടാബ്‌ലറ്റ് കംപ്യൂട്ടര്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനെതിരെ ആപ്പിള്‍ മുന്‍പ് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഐഫോണിലെയും ഐപാഡിലെയും പല സവിശേഷതകളും സാങ്കേതികവിദ്യകളും സാംസങ്ങ് ഗ്യലക്‌സി ടാബ് 10.1ല്‍ അതേപടി പകര്‍ത്തിയിട്ടുണ്ടെന്നായിരുന്നു ആപ്പിള്‍ കോടതിയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞാഴ്ച ആപ്പിളിന് അനുകൂലമായി ഫെഡറല്‍ കോടതി വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തിരുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ഗ്യാലക്‌സി ടാബ് 10.1 അടുത്ത വര്‍ഷം മാത്രമെ പുറത്തിറക്കാന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥയിലെത്തിയപ്പോഴാണ് സാംസങ്ങ് ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പന്നമായ ഐഫോണ്‍ 4എസിനെതിരെ തന്നെ തിരിഞ്ഞിരിക്കുന്നത്. ഐഫോണ്‍ 4എസിന്റെ ഓസ്‌ട്രേലിയയിലെയും ജപ്പാനിലെയും വില്‍പന നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഇന്ന്് ഉച്ചയോടെ സാംസങ്ങ് കോടതിയെ സമീപിച്ചത്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് അവകാശത്തിന്റെ എല്ലാ അതിരുകളും ഐഫോണ്‍ 4എസ് ലംഘിച്ചുവെന്നാണ് സാംസങ്ങ് ആപ്പിളിന്റെ മേല്‍ ആരോപിക്കുന്നത്.

ഐഫോണ്‍ 4എസ് പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആപ്പിളിന്റെ ഈ ഉത്പന്നം പേറ്റന്റ് വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാണിച്ച് ഫ്രാന്‍സിലും ഇറ്റലിയിലും നിയമനടപടികളുമായി സാംസങ്ങ് നീങ്ങിയിരുന്നു.

ടാബ്‌ലറ്റിനും സ്മാര്‍ട്‌ഫോണുകള്‍ക്കും വന്‍ ഡിമാന്‍ഡുള്ള പത്തിലധികം രാജ്യങ്ങളില്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ആപ്പിളും സാംസങ്ങും തമ്മില്‍ നിയമയുദ്ധം നടക്കുന്നുണ്ട്. അതേസമയം, ചിപ്പുകളുടെയും ഡിസ്‌പ്ലേകളുടെയും സാസംങ്ങിന്റെ ഏറ്റവും വലിയ കസ്റ്റമര്‍ ആപ്പിളാണുതാനും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.