എഡിറ്റര്‍
എഡിറ്റര്‍
അള്‍ട്രാബുക്കും നോട്ട്ബുക്കുമായി സാംസങ് ഇന്ത്യന്‍ വിപണിയില്‍
എഡിറ്റര്‍
Wednesday 28th November 2012 1:49pm

രണ്ട് അള്‍ട്രാബുക്കുകളും ഒരു നോട്ട്ബുക്കും സാംസങ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സാംസങ് സിരീസ് 5 അള്‍ട്രാ ടെച്ച്, സാംസങ് നോട്ട്ബുക്ക് സീരീസ് 9, സാംസങ് സീരീസ് 5 അള്‍ട്രാ ബുക്ക് എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

Ads By Google

സാംസങിന്റെ ആദ്യത്തെ ടെച്ച് അള്‍ട്രാബുക്കാണ് സാംസങ് സീരീസ് 5 അള്‍ട്രാ ടെച്ച്. 13.3 ഇഞ്ച് എച്ച്.ഡി സൂപ്പര്‍ ബ്രൈറ്റ് 10 ഫിങ്കര്‍ മള്‍ട്ടി ടെച്ച് സ്‌ക്രീന്‍, 1366 ഇന്റു 768 പിക്‌സറ്റല്‍ റെസല്യൂഷന്‍, തേര്‍ഡ് ജെനറേഷന്‍ ഇന്റല്‍ കോര്‍ ഐ7-3517യു പ്രൊസസര്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.

വിന്റോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് അള്‍ട്രാബുക്ക് പ്രവര്‍ത്തിക്കുക. 12ജി.ബി റാം, 500ജി.ബി ഹാര്‍ഡ് ഡ്രൈവ്, 24ജി.ബി എക്‌സ്പ്രസ് കാച്ച് എന്നിവയാണ് അള്‍ട്രാബുക്കിന്റെ മറ്റ് പ്രത്യേകതകള്‍.

64,990 രൂപയാണ് സാംസങ് സീരീസ് 5 അള്‍ട്രാ ടെച്ചിന്റെ വില.

ഈ വര്‍ഷം ഓഗസ്റ്റില്‍ സാംസങിന്റെ ഒമ്പതാം സീരീസില്‍പ്പെട്ട 13 ഇഞ്ച് നോട്ട്ബുക്ക് പുറത്തിറക്കിയിരുന്നു. ലോകത്തിലെ ഏറ്റവും നേരിയതും ഉറപ്പുള്ളതുമായ നോട്ട്ബുക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇപ്പോള്‍ 15 ഇഞ്ച് സ്‌ക്രീനുമായി സാംസങ് നോട്ട്ബുക്ക് തലമുറയില്‍ ഒരു നോട്ടബുക്കിനേക്കൂടി ചേര്‍ത്തിരിക്കുകയാണ് സാംസങ്. പുതിയ നോട്ട്ബുക്ക് മറ്റുള്ളവയേക്കാള്‍ നേരിയതാണ്. കനവും കുറവാണ്. 1,07,990 രൂപയാണ് സാംസങ് നോട്ടബുക്ക് സീരീസ് 9ന്റെ വില.

അടുത്തിടെയായി സീരീസ് 5 അള്‍ട്രാബുക്കും സാംസങ് വിപണിയിലിറക്കിയിട്ടുണ്ട്. 43,990 രൂപയാണ് ഇതിന്റെ വില.

Advertisement