Categories

സാംസങ് ഗ്യാലക്‌സി നോട്ട് 10.1 ടാബ്ലറ്റ് പുറത്തിറക്കി

സിയോള്‍: സാംസങ് ഇലക്ട്രോണിക്‌സിന്റെ പുതിയ ടാബ്ലറ്റ് പുറത്തിറക്കി. യു.എസ്, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് പുതിയ ടാബ്ലറ്റായ സാംസങ് ഗ്യാലക്‌സി നോട്ട് 10.1 പുറത്തിറക്കിയത്. 499 ഡോളറാണ് ഈ ടാബ്ലറ്റിന്റെ വില.

Ads By Google

ക്വാഡ് പ്രോസ്സസറും 2 ജിബി റാമും ഉള്ള ഗാലക്‌സി നോട്ട് മൂന്ന് വേര്‍ഷനുകളിലായാണ് എത്തുന്നത്.

3g+Wi-FI, Wi-FI only, LTE എന്നീ വേര്‍ഷനുകളിലെത്തുന്ന ഗാലക്‌സി നോട്ട് യു.എസ്, യു.കെ, ജര്‍മ്മനി, കൊറിയ എന്നീ രാജ്യങ്ങളിലാണ് ആദ്യം പുറത്തിറങ്ങുക.

ആന്‍ഡ്രോയിഡ് 4.0 വേര്‍ഷനുള്ള ഗാലക്‌സി നോട്ടില്‍ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ വേര്‍ഷനാണോയെന്ന് നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. S-pen സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍ എന്നിവയും ഗാലക്‌സി നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5 എം.പി റെയര്‍ ക്യാമറ, 1.9 എം.പി ഫ്രണ്ട് ക്യാമറ, 1280×800 റെസൊല്യൂഷനോട് കൂടിയ 10.1 ഇഞ്ച് ഡിസ്പ്ലേ, 7000mAh ബാറ്ററി ലൈഫ്, എന്നിവയാണ് ഗാലക്‌സി നോട്ടിന്റെ മറ്റ് പ്രത്യേകതകള്‍.

ഇത് കൂടാതെ, സ്മാര്‍ട്ട് സ്‌റ്റേ പോപ്പ് അപ്പ് പ്ലേ, ഓള്‍ ഷെയര്‍ പ്ലേ, ഓള്‍ ഷെയര്‍  ഗ്രൂപ്പ് കാസ്റ്റ്, എന്നീ ഫീച്ചേര്‍സും ഗാലക്‌സി നോട്ടിനുണ്ട്.