സിയോള്‍: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മെബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങ് ഇലക്ട്രോണിക്‌സ് 4ജി അധിഷ്ടിത സ്മാര്‍ട്ട ഫോണ്‍ പുറത്തിറക്കി.

അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തോട് കൂടിയ ഗ്യാലക്‌സി എസ് 2 എല്‍.ടി.ഇ, ഗ്യാലക്‌സി എച്ച്.ഡി.എല്‍.ടി.ഇ എന്നീ രണ്ട് മോഡലുകളാണ് സൗത്ത കൊറിയയിലെ സിയോളില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്.

പുതിയ രണ്ട് മോഡലുകളിലും ഡാറ്റാ ട്രാല്‍സാക്ഷന്‍ നിലവിലുള്ള 3ജി ഫോണുകളിലേക്കാളും അഞ്ച് മടങ്ങ് വേഗത്തിലായിരിക്കും. ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രീഡാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1.5 ജിഗാഹെര്‍ട്ട്‌സ് ഡ്യൂവല്‍കോര്‍ ആപ്ലിക്കേഷന്‍ പ്രോസസറാണ് പുതിയ 4ജി ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. 4.65 ഹൈ ഡെഫിനിഷന്‍ ഡിസ്‌പ്ലെയാണ് മറ്റൊരു പ്രത്യേകത.