എഡിറ്റര്‍
എഡിറ്റര്‍
5 ഇഞ്ച് ഡ്യുവല്‍ കോര്‍ പ്രോസസ്സറുമായി സാംസങ് ഗാലക്‌സി
എഡിറ്റര്‍
Tuesday 22nd January 2013 3:53pm

ന്യൂദല്‍ഹി: ഗാലക്‌സി നോട്ട് 2 വിന്റെ വിജയത്തിന് ശേഷം വിപണിയില്‍ വീണ്ടും തരംഗമാകാന്‍ എത്തുകയാണ് സാസംങ്. ഇത്തവണ ‘ഗാലക്‌സി ഗ്രാന്റ്’ എന്ന സ്മാര്‍ട്‌ഫോണുമായാണ് ഗാലക്‌സി എത്തുന്നത്.

21,500 രൂപ വിലയുള്ള സാംസങ് ഗ്രാന്റിന് 5 ഇഞ്ച്  WVGA TFT എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്. ആന്‍ഡ്രോയിഡ് 4.1.2  വേര്‍ഷന്‍ ജെല്ലി ബീന്‍ വേര്‍ഷനാണ് സാംസങ് ഗ്രാന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Ads By Google

ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണായ സാംസങ് ഗ്രാന്റിന് 1.2 ghz ഡ്യുവല്‍ കോര്‍ പ്രോസസറും 8 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്.

64 ജിബി വരെ മെമ്മറി എക്‌സ്പാന്റ് ചെയ്യാം. 1 ജിബിയാണ് റാം.

8 മെഗാപിക്‌സലാണ് ഇതിന്റെ ക്യാമറ. 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്.

2100 mAh ആണ് ഈ ഫോണിന്റെ ബാറ്ററി ലൈഫ്. വെള്ള, മെറ്റാലിക് ബ്ലൂ എന്നീ നിറങ്ങളിലാണ് സാംസങ് ഗ്രാന്റ് വിപണിയിലെത്തുന്നത്.

Advertisement