എഡിറ്റര്‍
എഡിറ്റര്‍
ഫ്രീ മ്യൂസിക് സ്ട്രീം ആപ്പ് മില്‍ക് മ്യൂസിക്കുമായി സാംസങ്
എഡിറ്റര്‍
Tuesday 11th March 2014 1:40pm

milk-music

ഫ്രീ മ്യൂസിക് സ്ട്രീം ആപ്പുമായി സാംസങ് രംഗത്തെത്തുന്നു. സാംസങ് സ്മാര്‍ട്‌ഫോണുകള്‍ക്കായി അവതരിപ്പിച്ച ആപ്പിന് മില്‍ക് മ്യൂസിക് എന്നാണ് പേരിട്ടിരിക്കുന്നത്.

പണ്ടോറ, സ്‌പോട്ടിഫൈ, ആപ്പിളിന്റെ ഐട്യൂണ്‍സ് റേഡിയോ എന്നീ പ്രമുഖ സേവനങ്ങള്‍ ലഭ്യമാകുന്ന വിപണിയിലേക്കാണ് സാംസങ് മില്‍ക് മ്യൂസിക് അവതരിപ്പിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയ്ക്ക് യുഎസില്‍ അവതരിപ്പിക്കുന്ന മില്‍ക് മ്യൂസിക്കില്‍ 200 റേഡിയോ സ്റ്റേഷനുകളില്‍ നിന്നായി 13 മില്യന്‍ പാട്ടുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മികച്ച സംഗീതാനുഭവം ലഭ്യമാക്കുകയാണ് മില്‍ക്ക് മ്യൂസിക്കിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്  സാംസങിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ ഗ്രിഗറി ലീ പറഞ്ഞു.

മുന്‍കാലത്തെ റേഡിയോ ട്യൂണറിന് സമാനമായ ബട്ടണ്‍ മില്‍ക് മ്യൂസിക് ആപ്പിലും ഉണ്ടാകുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.

സാംസങ് ഗാലക്‌സി വിഭാഗത്തിലുള്ള എല്ലാ ഫോണുകളിലും മില്‍ക് മ്യൂസിക് സേവനം ലഭ്യമാകും.

Advertisement