Categories

ഗാലക്‌സി ഗ്രാന്‍ഡിന്റെ പിന്‍ഗാമിയായി ഗാലക്‌സി ഗ്രാന്‍ഡ് 2

samsung3

ഗാലക്‌സി ഗ്രാന്‍ഡിന്റെ പിന്‍ഗാമിയായി സാംസങ് ഗാലക്‌സി ഗ്രാന്‍ഡ് 2 വിനെ സാംസങ് പ്രഖ്യാപിച്ചു.

പ്രസ്തുത സ്മാര്‍ട്‌ഫോണിന്റെ വിലയോ ലഭ്യതയോ സൗത് കൊറിയന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലി ബീനിലാണ് സാംസങ് ഗാലക്‌സി ഗ്രാന്‍ഡ് 2 പ്രവര്‍ത്തിക്കുന്നത്. ജി.എസ്.എം+ജി.എസ്.എം സപ്പോര്‍ട്ടോട് കൂടിയ ഗ്രാന്‍ഡ് 2 വില്‍ ഡ്വല്‍ സിം സംവിധാനവുമുണ്ട്.

720 ഗുണം 1280 പിക്‌സെല്‍ റെസൊല്യൂഷനോട് കൂടിയ 5.2 ഇഞ്ചിന്റെ എച്ച്.ഡി ടി.എഫ്.ടി സവിശേഷതയും ഇതിന്റെ പ്രത്യേകതയാണ്. 1.5ജി.ബി റാമിനോട് ചേര്‍ന്ന 1.2ജി.എച്ച്.സെഡ് ക്വാര്‍ഡ് കോര്‍ പ്രാസസറാണ് ഗാലക്‌സി ഗ്രാന്‍ഡ് 2 അവതരിപ്പിക്കുന്നത്.

എല്‍.ഇ.ഡി ഫ്‌ലാഷോട് കൂടിയ 8 മെഗാപിക്‌സെല്‍ ഓട്ടോഫോക്കസ് റിയര്‍ ക്യാമറ, 1.9 മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിങ് ക്യാമറ തുടങ്ങിയവയും സാംസങ് ഗാലക്‌സി ഗ്രാന്‍ഡ് 2 വിലുണ്ട്.

മൈക്രോ എസ്.ഡി കാര്‍ഡ് വഴി 64 ജി.ബി വരെ വികസിപ്പിക്കാവുന്ന 8ജി.ബി യുടെ ഇന്‍ബില്‍ട് സ്റ്റോറേജുമായാണ് ഈ സ്മാര്‍ട് ഫോണിന്റെ വരവ്.

വൈ.ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്|എ.ജി.പി.എസ്, മൈക്രോ എസ്.ബി, 3ജി തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്. 17മണിക്കൂറോളം ടോക്ടൈം നല്‍കുന്ന 2600mAh ബാറ്ററിയുടേതാണിത്.

കറുപ്പ്, വെളുപ്പ്, പിങ്ക് നിറങ്ങളില്‍ ലഭിക്കുന്ന മൊബൈലിന് ഏകദേശം 163 ഗ്രാം തൂക്കമുണ്ടാവും.

Tagged with: |