എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി ടാബ്3 നിയോ ടാബ്‌ലറ്റ് 16,750 രൂപയ്ക്ക്
എഡിറ്റര്‍
Thursday 13th March 2014 8:49pm

samsung-galaxy3-neo

സാംസങ് ഗാലക്‌സി ടാബ്3 നിയോ ഇന്ത്യയിലെത്തി. ത്രീ-ജി മോഡല്‍ ആയ ഗാലക്‌സി ടാബ്3 നിയോ സാംസങിന്റെ ഇ-സ്റ്റോറില്‍ 16,750 രൂപയ്ക്ക് ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീനിലാണ് ഗാലക്‌സി ടാബ്3 നിയോ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്.

1024×600 പിക്‌സെലോട് കൂടിയ 7ഇഞ്ചിന്റെ WSVGAഡിസ്‌പ്ലേയാണ് ഇതിന്റേത്. ഗാലക്‌സി ടാബ്3 നിയോ രണ്ട് പതിപ്പുകളിലാണ് ഇറങ്ങുന്നത്.

വണ്‍ ജിബി റാമോട് കൂടിയ ടാബ്‌ലറ്റില്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി 32ജിബി വരെ വര്‍ധിപ്പിക്കാവുന്ന 8ജിബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ആണുള്ളത്.

2മെഗാ പിക്‌സെലിന്റെ റിയര്‍ ക്യാമറയുള്ള ടാബ്‌ലറ്റില്‍  ഫ്രണ്ട് ഫേസിംഗ് ക്യാമറയില്ല. സ്‌മൈല്‍ ഷൂട്ട്, പനോരമ ഷൂട്ട് എന്നീ സവിശേഷതയോട് കൂടിയതാണ് റിയര്‍ ക്യാമറ.

വൈ-ഫൈ, വൈ-ഫൈ ഡയറക്ട്, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി, ജിപിഎസ്/എജിപിഎസ്, ത്രീജി തുടങ്ങിയവയാണ് ഗാലക്‌സി ടാബ്3 നിയോയിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

3600mAhന്റെ ബാറ്ററിയുള്ള ടാബ് ലറ്റില്‍ ക്രോം, ജിമെയില്‍, ഗൂഗിള്‍ മാപ്‌സ്, പ്ലേ ബുക്‌സ്, പ്ലേ മൂവീസ്, പ്ലേ മ്യൂസിക്, പ്ലേ സ്റ്റോര്‍, ഹാങ്ഔട്‌സ്, യു-ട്യൂബ്, സാംസങ് ആപ്‌സ്, സാംസങ് ഹബ്, ചാറ്റ് ഓണ്‍, പൊളാരിസ് ഓഫീസ്, ഫ്‌ലിപ്‌ബോര്‍ഡ് മുതലായ പ്രീ ലോഡഡ് ആപ്പുകളും ഉണ്ട്.

Advertisement