എഡിറ്റര്‍
എഡിറ്റര്‍
റാപ് എറൗണ്ട് ഡിസ്‌പ്ലേയുമായി സാംസങ് വീണ്ടുമെത്തുന്നു
എഡിറ്റര്‍
Friday 15th November 2013 1:45pm

samsung-galaxy

സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനില്‍ സാംങ്ങിന്റെ പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല. റാപ് എറൗണ്ട് ഡിസ്‌പ്ലേയാണ് സാംസങ് ഇപ്പോള്‍ സ്‌ക്രീനില്‍ പരീക്ഷിക്കുന്നത്.

സാംസങ് ഗാലക്‌സി റൗണ്ടില്‍ കര്‍വ്ഡ് ഡിസ്‌പ്ലേ അവതരിപ്പിച്ചതിന് ശേഷമുള്ള സാംസങ്ങിന്റെ അടുത്ത ചുവടുവെപ്പാണിത്. ബ്ലൂംബെര്‍ഗ് വെബ്‌സൈറ്റാണ് സാംസങ്ങിന്റെ പുതിയ പരീക്ഷണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് സൈഡ് ഡിസ്‌പ്ലേയാണ് പുതിയ ഡിവൈസില്‍ സാംസങ് പരീക്ഷിക്കുന്നത്. ഇനി പുറത്തിറങ്ങുന്ന സാംസങ് ഗാലക്‌സി എസ്സിലും ഗാലക്‌സി നോട്ട് ഫാബ്ലറ്റിലും പുതിയ പരീക്ഷണം ഉണ്ടാകുമെന്നാണ് അറിയുന്നത്.

അതല്ലെങ്കില്‍ പുതിയ സാങ്കേതിക വിദ്യയുമായി മറ്റൊരു ഡിവൈസ് തന്നെ സാംസങ് പുറത്തിറക്കും. എപ്പോഴാണ് പുതിയ സാങ്കേതിക വിദ്യയുമായി സാംസങ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങുക എന്ന് വ്യക്തമല്ല.

Advertisement