എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി എസ് 4 സൂം; 16 എം.പി ക്യാമറ
എഡിറ്റര്‍
Thursday 13th June 2013 2:38pm

s4-zoom

സാംസങ് ഗാലക്‌സി ശ്രേണിയില്‍ നിന്നും മറ്റൊരു അത്ഭുതം കൂടി പുറത്തിറങ്ങി. ഗാലക്‌സി എസ് 4 സൂമാണ് സാംസങ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
Ads By Google

16 എം.പി ക്യാമറയുമായാണ് എസ് 4 സൂം എത്തുന്നത്. സൂം റിങ്ങും ക്‌സിനോണ്‍ ഫഌഷും ഇതിനുണ്ട്. 1.9 മെഗാപിക്‌സല്‍ ആണ് ഇതിന്റെ ഫ്രണ്ട് ക്യാമറ.

ഫോണില്‍ നിന്ന് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ സൂം റിങ് വഴി ഫോട്ടോ എടുക്കാനുള്ള സൗകര്യവും പുതിയ ഫോണിനുണ്ട്. ഈ ചിത്രങ്ങള്‍ തന്നെ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യുകയും ചെയ്യാം.

ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ ഏറ്റവും പുതിയ വേര്‍ഷന്‍ 4.2 ആണ് എസ് 4 സൂമില്‍ ഉള്ളത്. 1.5 GHz ഡ്യുവല്‍ കോര്‍ പ്രോസസ്സറാണ് ഇതില്‍ ഉള്ളത്. 8ജി.ബി ഇന്റേണല്‍ മെമ്മറി, 64 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന മൈക്രോ എസ്.ഡി കാര്‍ഡ്, 1.5 ജിബി റാം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

രണ്ട് വേര്‍ഷനുകളിലായാണ് പുതിയ ഡിവൈസ് എത്തുന്നത്. 3 ജി, എല്‍.ടി.ഇ എന്നീ വേര്‍ഷനുകളില്‍.

Advertisement