എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി എസ് ത്രീ മിനി വാല്യു എഡിഷന്‍ ഓണ്‍ലൈനില്‍ ലഭ്യം
എഡിറ്റര്‍
Monday 10th March 2014 8:00pm

samsung-galaxy-value

വ്യത്യസ്ത പതിപ്പുകളില്‍ സ്മാര്‍ട്‌ഫോണുകള്‍ ഇറക്കുന്നതില്‍ കേമന്‍മാരാണ് സൗത് കൊറിയന്‍ കമ്പനിയായ സാംസങ്.

ഇപ്പോഴിതാ ഗാലക്‌സി എസ് ത്രീ മിനി വാല്യു എഡിഷന്‍ എന്ന പേരില്‍ മറ്റൊരു സ്മാര്‍ട് ഫോണ്‍ ഇറക്കിയിരിക്കുകയാണ് സാംസങ്.

15,300 രൂപയ്ക്ക് സാംസങ് ഗാലക്‌സി എസ് ത്രീ മിനി വാല്യു എഡിഷന്‍  ഓണ്‍ലൈനില്‍ ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

480×800 പിക്‌സെലോട് കൂടിയ 4 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. വണ്‍ ജിബിയുടെ റാം ആണ് ഫോണിലുള്ളത്.

5മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയും വിജിഎ ഫ്രണ്ട് ഫേസിംഗ് ക്യാമറയുമാണ് സാംസങ് ഗാലക്‌സി എസ് ത്രീ മിനി വാല്യു എഡിഷനിലുള്ളത്.

മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 8ജിബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജാണ് ഫോണിലുള്ളത്.

Advertisement