സിയോള്‍: ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് ഇലക്ട്രോണിക്‌സിന്റെ സൂപ്പര്‍ ഹിറ്റ് സ്മാര്‍ട്‌ഫോണ്‍ സാസംങ് ഗ്യാലക്‌സി എസ് 2 (Samsung Galaxy S II) വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ്. 2011 ഏപ്രില്‍ മാസം പുറത്തിറങ്ങിയ ഗ്യാലക്‌സി എസ് 2 വിന്റെ 20 മില്യണ്‍ ഹാന്‍ഡ്‌സെറ്റാണ് വിറ്റഴിഞ്ഞിരിക്കുന്നത്.

ആപ്പിളുമായുള്ള പേറ്റന്റ് തര്‍ക്കത്തിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കെ, 2010 ലാണ് സാംസങ് ഗ്യാലക്‌സി എസ് ശ്രേണി ഫോണുകള്‍ അവതിരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സാംസങിനെ സംബന്ധിച്ചിടത്തോളം ഗ്യാലക്‌സി എസിന്റെ വിജയം അഭിമാന പ്രശ്‌നമായിരുന്നു.

കഴിഞ്ഞ വര്‍ഷം 93 മില്യണ്‍ ഐഫോണുകളാണ് ആപ്പിള്‍ വിറ്റഴിച്ചത്. 2010ലെക്കാളും രണ്ടു മടങ്ങ് വില്‍പനയാണ് ആപ്പിളിന്റേത്. എന്നാല്‍ സാംസങ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത് 95 മില്യണ്‍ സ്മാര്‍ട്‌ഫോണുകളാണ്. 2010ലെക്കാളും നാലുമടങ്ങാണ് ഇത്.

സാംസങ് ഗ്യാലക്‌സി എയ്‌സ് പുതിയ രൂപത്തില്‍

Malayalam News

Kerala News In English