ന്യൂദല്‍ഹി: സാംസങ് ഗാലക്‌സിയുടെ രണ്ട് പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണയില്‍. ഗാലക്‌സി എസ് ഡ്യുയോസ്, ഗാലക്‌സി വൈ ഡ്യുയോസ് എന്നീ മോഡലുകളാണ് വിപണിയില്‍ അവതരിച്ചത്.

17,900 രൂപയണ് ഗാലക്‌സി എസ് ഡ്യുയോസിന്റെ വില. ഗാലക്‌സി വൈ ഡ്യുയോസിന് 6,990 രൂപയുമാണ് വില.

Ads By Google

ആന്‍ഡ്രോയിഡ് 2.3 ജിന്‍ഞ്ചര്‍ബ്രെഡ് വേര്‍ഷനാണ് വൈ ഡ്യുയോസില്‍ ഉപയോഗിച്ചിരിക്കുന്നത്. 832 mhz പ്രോസസ്സറാണ് ഇതിനുള്ളത്. 3 ജിബി ഇന്റേണല്‍ മെമ്മറിയും 2.8 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഇതിന്റെ മറ്റ് പ്രത്യേകതകള്‍. 2 എം.പിയാണ് ഇതിന്റെ ക്യാമറ.

ആന്‍ഡ്രോയിഡ് 4.0 വേര്‍ഷനുള്ള ഗാലക്‌സി വൈ ഡ്യുയോസിന് 4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 1ghz പ്രോസസ്സറുള്ള വൈ ഡ്യുയോസിന്റെ ക്യാമറ 5 എം.പിയാണ്. 512 എം.ബിയാണ് ഇതിന്റെ റാം. 4 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്.