എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി നോട്ട് 2 ഓണ്‍ലൈനില്‍
എഡിറ്റര്‍
Thursday 20th September 2012 2:28pm

ന്യൂദല്‍ഹി: സാംസങ് ഗാലക്‌സി നോട്ട് 2 ഫാബ്ലറ്റ് (സ്മാര്‍ട്‌ഫോണ്‍-ടാബ്ലറ്റ്) ന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചു. samsung india e-store എന്ന വൈബ്‌സൈറ്റിലൂടെ 5000 രൂപ നല്‍കി പ്രീ ഓര്‍ഡര്‍ ചെയ്യാം.

അഡ്വാന്‍സ് തുക നല്‍കിയാല്‍ ലഭിക്കുന്ന ഇലക്ട്രോണിക് കൂപ്പണ്‍ നല്‍കിയാല്‍ മാത്രമേ ഗാലക്‌സി ടാബ് 2 ലഭിക്കുകയുള്ളൂ എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. ടാബിന്റെ വിലയില്‍ നിന്നും അഡ്വാന്‍സ് തുക കുറക്കുമെന്നും സാംസങ് അറിയിച്ചു.

Ads By Google

ടാബ് ലഭ്യമായാല്‍ ഉപയോക്താവിനെ ഇ-മെയില്‍ വഴി അറിയിക്കാനുള്ള സംവിധാനവും സാംസങ് ഒരുക്കിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്താല്‍ ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കില്ല.

5.5 ഇഞ്ച് എച്ച്.ഡി സൂപ്പര്‍ അമോലെഡ് സ്‌ക്രീനുള്ള ടാബ് 2 പഴയ വേര്‍ഷനെക്കാളും നീളമുള്ളതും മെലിഞ്ഞതുമാണ്. കൂടാതെ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ വേര്‍ഷന്‍, 16 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി എക്‌സ്പാന്റബിള്‍ മെമ്മറി, 3100 mah ബാറ്ററി ലൈഫ്, 8 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ടാബ് 2 വിന്റെ മറ്റ് പ്രത്യേകതകള്‍.

Advertisement