എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി നോട്ട് 2 ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം
എഡിറ്റര്‍
Monday 3rd September 2012 12:42pm

ന്യൂദല്‍ഹി: സാംസങ് ഗാലക്‌സി സീരീസിലെ പുതിയ മോഡല്‍ ഗാലക്‌സി നോട്ട് 2 ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. infibeam.com എന്ന സൈറ്റിലാണ് ഗാലക്‌സി നോട്ട് 2 വിനായി ഓര്‍ഡര്‍ ചെയ്യേണ്ടത്. 38,500 രൂപയ്ക്കാണ് ഓണ്‍ലൈന്‍ വഴി ഫാബ്‌ലറ്റ് ഓര്‍ഡര്‍ ചെയ്യേണ്ടത് .

Ads By Google

infibeam.com ല്‍ കമിങ് സൂണ്‍ ലിസ്റ്റിലാണ് ഗാലക്‌സി ഫാബ്‌ലറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് പുതിയ ഡിവൈസ് ഓണ്‍ലൈന്‍ വിപണിയിലെത്തുകയെന്നാണ് അറിയുന്നത്.

അതേസമയം, ഒക്ടോബറിന് മുമ്പ് ഗാലക്‌സി നോട്ട് 2 ഇന്ത്യന്‍ വിപണിയില്‍ എത്തില്ലെന്നാണ് അറിയുന്നത്. യൂറോപ്പ്, ഏഷ്യ എന്നീ മേഖലകളില്‍ ഒക്ടോബറില്‍ ഉത്പന്നം എത്തിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

5.5 ഇഞ്ച് എച്ച്.ഡി സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍, വേഗതയേറിയ പ്രോസസ്സര്‍, എന്നിവയൊക്കെയാണ് ഗാലക്‌സി നോട്ട് 2 വിന്റെ പ്രത്യേകതകളായി പറയുന്നത്. കൂടാതെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഏറ്റവും പുതിയ വേര്‍ഷന്‍ ജെല്ലി ബീനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

Advertisement