ന്യൂദല്‍ഹി: സാംസങ് ഫാബ്ലറ്റ് ന്റെ പുതിയ മോഡല്‍ ഗാലക്‌സി നോട്ട് 2 അടുത്ത മാസം ആദ്യം വിപണിയിലെത്തും. ഏകദേശം 38000 രൂപയാണ് പുതിയ ഫാബ്ലറ്റിന് പ്രതീക്ഷിക്കുന്ന വില.

ഗാലക്‌സി നോട്ട് 2 വിന്റെ പ്രീ ഓര്‍ഡര്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 5000 അഡ്വാന്‍സ് നല്‍കി നോട്ട് 2 ഓര്‍ഡര്‍ ചെയ്യാം.

Ads By Google

ആഗസ്റ്റ് 29 ന് ബെര്‍ലിനില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഗാലക്‌സി നോട്ട് 2 സാംസങ് അവതരിപ്പിച്ചത്.

5.5 ഇഞ്ച് എച്ച്.ഡി സൂപ്പര്‍ അമോലെഡ് സ്‌ക്രീനുള്ള ടാബ് 2 പഴയ വേര്‍ഷനെക്കാളും നീളമുള്ളതും മെലിഞ്ഞതുമാണ്. കൂടാതെ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ വേര്‍ഷന്‍, 16 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി എക്‌സ്പാന്റബിള്‍ മെമ്മറി, 3100 mAh ബാറ്ററി ലൈഫ്, 8 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ടാബ് 2 വിന്റെ മറ്റ് പ്രത്യേകതകള്‍.