എഡിറ്റര്‍
എഡിറ്റര്‍
കൊറിയയില്‍ സാസംങ് ഗ്യാലക്‌സി നോട്ടിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു
എഡിറ്റര്‍
Wednesday 6th February 2013 3:21pm

കൊറിയ: വിപണിയില്‍ ഉപഭോക്താക്കളുടെ മനം കവര്‍ന്ന സാസംങ് ഗ്യാലക്‌സി നോട്ടിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. കൊറിയയിലെ ഇച്ചിയോണയിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ചിലും ഇതേ സംഭവം കൊറിയയില്‍ നടന്നിട്ടുണ്ട്. അന്ന് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നായിരുന്നു സാസംങ് ഗ്യാലക്‌സി നോട്ടിന്റെ ബാറ്ററി പൊട്ടിതെറിച്ചത്.

Ads By Google

എന്നാല്‍ സാസംങ് ഗ്യാലക്‌സി നോട്ടിലുപയോഗിക്കുന്ന ബാറ്ററി ലിഥിയം അയേണ്‍ ആണെന്നും ബാഹ്യ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതിനാലും, അന്തരീക്ഷ ഊഷ്മാവില്‍ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം കൊണ്ടോ ആണ്  ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് കൊറിയയിലെ സാസംങ് വക്താവ് പറഞ്ഞു. ഇതിനെപറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബാറ്ററി  പൊട്ടിത്തെറിച്ച് പരുക്കേറ്റ മധ്യവയസ്‌കന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഇയാളുടെ പോക്കറ്റില്‍ നിന്നാണ് പൊട്ടിതെറിച്ചത്. ഇയാളുടെ പരുക്ക് സാരമല്ലെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Advertisement