എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി നോട്ട് 3 നിയോ കമ്പനി ഓണ്‍ലൈന്‍ വഴി 38,990 രൂപയ്ക്ക്
എഡിറ്റര്‍
Saturday 29th March 2014 8:20pm

galaxy-note-three-neo

സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്തെ അതികായരായ സാംസങിന്റെ ഗാലക്‌സി നോട്ട് ത്രീ നിയോ കമ്പനിയുടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി 38,990 രൂപയ്ക്ക് ലഭ്യം.

ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. മറ്റ് ഗാലക്‌സി നോട്ട് ത്രീ നിയോ ഫാബ് ലറ്റ് സീരീസുകളെപ്പോലെ എസ് പെന്‍ സ്റ്റൈലസോടെയാണ് ഗാലക്‌സി നോട്ട് ത്രീ നിയോയും വരുന്നത്.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 720X1280 പിക്‌സെലോട് കൂടിയ 5.5 ഇഞ്ചിന്റെ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്.

2ജിബിയുടെ റാം ആണ് ഗാലക്‌സി നോട്ട് ത്രീ നിയോവില്‍ ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 64ജിബി വരെ വര്‍ധിപ്പിക്കാവുന്ന 16ജിബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ആണ് ഫോണിലുള്ളത്.

ബിഎസ് ഐ സെന്‍സര്‍, എല്‍ഇഡി ഫ്‌ലാഷ് എന്നിവയോട് കൂടിയ 8മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറ, ബിഎസ് ഐ സെന്‍സറോട് കൂടിയ 2 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് ഫോണിലെ ക്യാമറ സവിശേഷതകള്‍.

3100 mAhന്റെ ബാറ്ററിയുള്ള ഗാലക്‌സി നോട്ട് ത്രീ നിയോവില്‍ വൈ-ഫൈ, ജിപിഎസ്, എന്‍എഫ്‌സി, ബ്ലൂടൂത്ത്, ഇന്റഫ്രാറെഡ്, ത്രീ-ജി തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ഉണ്ട്.

സാംസങ് ചാറ്റ്ഓണ്‍, സാംസങ് വാച്ച്ഓണ്‍, സാംസങ് ലിങ്ക്, സ്‌ക്രീന്‍ മിററിങ്, എസ് വോയ്‌സ്, എസ് ഹെല്‍ത്, തുടങ്ങിയ പ്രീലോഡഡ് ആപ്പുകളോടെയാണ് സാംസങ് ഗാലക്‌സി നോട്ട് ത്രീ നിയോ വരുന്നത്.

Advertisement