[] പുതിയ സ്മാര്‍ട്‌ഫോണുമായി സാംസങ് വീണ്ടും തരംഗമാകുന്നു. ഗാലക്‌സി ഗ്രാന്‍ഡ് ക്വാട്രോ എന്നാണ് പുതിയ ഫോണിന്റെ പേര്. 17, 290 രൂപ വിലവരുന്ന ഫോണ്‍ സാംസങ് ഇന്ത്യ ഇ- സ്റ്റോര്‍ വഴി 16,990 രൂപയ്ക്ക് ലഭിക്കും.
4.65 ഇഞ്ച് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വാട്രോയ്ക്കുള്ളത്. 480*800 പിക്‌സല്‍ റെസല്യൂഷനും 1.2 GHz കോഡ് കോര്‍ പ്രൊസസറുമാണ് ഉള്ളത്. []
1 GB റാമുള്ള സാംസങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വാട്രോയില്‍ ആന്‍ഡ്രോയ്ഡ് 4.1 OS ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലും എല്‍.ഇ.ഡി ഫ്‌ളാഷും ഉണ്ട്. വി ജി എ ക്യാമറയാണ് മുന്‍വശത്ത് ഉപയോഗിച്ചിരിക്കുന്നത്.
8 ജിബി മെമ്മറികാര്‍ഡും ഡ്യുവല്‍ സിമ്മും ഫോണിന്റെ മറ്റൊരു പ്രത്യേകയാണ്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 ജിബി വരെ ഉയര്‍ത്താം. 2000 mAH ബാറ്ററി ലൈഫാണ് ഗാവക്‌സി ഗ്രാന്‍ഡ് ക്വാട്രോയുടേത്.
