എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി ഗിയറിന്റെ വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു
എഡിറ്റര്‍
Monday 13th January 2014 10:40pm

galaxy-g

ന്യൂദല്‍ഹി: സ്മാര്‍ട്‌ഫോണ്‍ രംഗത്തെ അതികായരായ സാസംങ്  രാജ്യത്തെ തങ്ങളുടെ ആദ്യത്തെ സ്മാര്‍ട് വാച്ച് ആയ ഗാലക്‌സി ഗിയറിന്റെ വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു.

സെപ്തംബര്‍ അവസാനത്തോടെ പുറത്തിറങ്ങിയ സ്മാര്‍ട് വാച്ചിന്റെ വില 22,990 രൂപയില്‍ നിന്ന് 19,075 രൂപയായാണ് കുറച്ചിരിക്കുന്നത്.3,915 രൂപയുടെവിലയിടിവാണ് ഉണ്ടായിരിക്കുന്നത്.

ആഗോളതലത്തില്‍ 8,00,000ത്തില്‍പ്പരം മോഡല്‍ വിറ്റഴിച്ചുവെന്ന് കമ്പനി അറിയിച്ചു.

ആന്‍ഡ്രോയ്ഡ് 4.3 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണിേനാ ടാബ്‌ലറ്റിനോ ഒപ്പം മാത്രമേ ഗാലക്‌സി ഗിയര്‍ പ്രവര്‍ത്തിക്കുകയുള്ളു. സ്റ്റൈന്‍ലസ് സ്റ്റീലിനാല്‍ ചുറ്റപ്പെട്ട 1.6 ഇഞ്ചിന്റെ സൂപ്പര്‍ AMOLED ടച്ച് സക്രീന്‍ ആണ് ഇതിന്റേത്.

512 എം.ബിയുടെ റാം ഉള്ള ഈ സ്മാര്‍ട് വാച്ചില്‍ 800 MHZ പ്രൊസസര്‍ ആണ് ഉള്ളത്. 4ജി.ബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ് ഉള്ള ഈ സ്മാര്‍ട് വാച്ചിന്റെ റെസോല്യൂഷന്‍ 320ഗുണം 320 ഉം പിക്‌സെല്‍ ഡെന്‍സിറ്റി 277ppiയും ആണ്. 1.9MP ക്യാമറയോട് കൂടിയ സ്മാര്‍ട് വാച്ചില്‍ സ്പീക്കറും മൈക്കും ഉണ്ട്.

മെറ്റല്‍ കൊണ്ട് നിര്‍മ്മിതമായ ഇതിന്റെ സ്ട്രാപ്പ് ജെറ്റ് ബ്ലാക്ക്, മോച്ചാ ഗ്രേ, റോസ് ഗോള്‍ഡ്, വില്‍ഡ് ഓറഞ്ച്, ഓട്മീല്‍ ബീജ്, ലൈം ഗ്രീന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

ഫോണ്‍ കോളുകള്‍ക്കും മെസേജ് അയക്കാനും മെയില്‍ അയക്കാനും വീഡിയോയും ഫോട്ടോയും എടുക്കാനും ഈ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാവുന്നതാണ്.
S വോയ്‌സ് ആപ്പ് വഴിയുള്ള വോയ്‌സ് കമാന്‍ഡുകളും ഈ സ്മാര്ട് ഫോണിന് മനസിലാകും.

315 mAhന്റെ ബാറ്ററിയാണ് ഇതിലുള്ളത്. സിംഗിള്‍ ചാര്‍ജ് കൊണ്ട് ഒരു ദിവസത്തിലധികം ഈ ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ച് ഉപയോഗിക്കാം.

ഓട്ടോ ലോക്ക്, ഫൈന്‍ഡ് മൈ ഡിവൈസ്, മീഡിയ കണ്‍ട്രോളര്‍, പെഡോമീറ്റര്‍, ഇ-ബേ, പാത് ആന്‍ഡ് ലൈന്‍, തുടങ്ങിയ ആപ്പുകള്‍ സാംസങ് കാലക്‌സി ഗിയറില്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കും.

കൂടാതെ സാംസങ് ആപ്‌സ് മെനുവിലൂടെ ലഭ്യമാകുന്ന ആപ്പുകളാണ് പോക്കറ്റ്, റണ്‍കീപ്പര്‍, വിവിനോ വൈന്‍ സ്‌കാനര്‍,  വര്‍ നോട്, മൈ ഫിറ്റ്‌നസ് പാല്‍ തുടങ്ങിയവ.

Advertisement