എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി എസ്5 മാര്‍ച്ച് 27ന് ഇന്ത്യയിലെത്തും
എഡിറ്റര്‍
Tuesday 25th March 2014 9:19pm

samsung-galaxy-s5

ന്യൂദല്‍ഹി: ഏറെ കാത്തിരിക്കുന്ന സ്മാര്‍ട്‌ഫോണായ സാംസങ് ഗാലക്‌സി എസ്5 ഇന്ത്യയില്‍ മാര്‍ച്ച് 27ന് എത്തും. മാര്‍ച്ച് 27ന് സംഘടിപ്പിക്കുന്ന പരിപാടിയിക്കായി ഇതിനകം തന്നെ മാധ്യമങ്ങള്‍ക്ക് ക്ഷണവും കമ്പനി നല്‍കിക്കഴിഞ്ഞു.

എന്നാല്‍ സാംസങ് ഗാലക്‌സി എസ്5ന്റെ വില സംബന്ധിച്ച് ഇതുവരം വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  1920X1080 പിക്‌സെലോട് കൂടിയ 5.1 ഇഞ്ചിന്റെ എഫ്എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്.

ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2800 mAhന്റെ ബാറ്ററി, 2ജിബി റാം എന്നിവ ഫോണിന്റെ സവിശേഷതകളാണ്.

പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതാണ് ഗാലക്‌സി എസ്5. ബയോമെട്രിക് സ്‌ക്രീന്‍ ലോക്കിങ് ഫീച്ചര്‍ ഉള്ള ഫിംഗര്‍ സ്‌കാനറും ഈ ഡിവൈസിലുണ്ട്.

16മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയാണ് ഫോണിലുളളത്. ലോകത്തെ ഏറ്റവും ഓട്ടോഫോക്കസ് സ്പീഡ് ആണ് ഈ ക്യാമറയില്‍ കമ്പനി അവകാശപ്പെടുന്നത്. ഇതിനുപുറമെ 2.1മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫോണിലുണ്ട്.

Advertisement