എഡിറ്റര്‍
എഡിറ്റര്‍
സാംസങ് ഗാലക്‌സി സി 9 പ്രോ : പ്രീ ഓര്‍ഡര്‍ വിതരണം ആരംഭിച്ചു
എഡിറ്റര്‍
Friday 10th February 2017 2:54pm

pro1

സാംസങ് ഗാലക്‌സി സി 9 പ്രോ സ്മാര്‍ട്‌ഫോണിന്റെ പ്രീ ഓര്‍ഡര്‍ വില്‍പ്പന ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് സാംസങ്ങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും ഫോണ്‍ ബുക്ക് ചെയ്യാം.

ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കായി സാംസങ് പ്രത്യേക ഓഫറും പുറത്തിറക്കിയിട്ടുണ്ട്. 12 മാസത്തേക്കുള്ള വണ്‍ ടൈം സ്‌ക്രീന്‍ റീപ്ലെയ്‌സ്‌മെന്റാണ് അതില്‍ ഒന്ന്. എച്ച്.ഡി.എഫ്.സി കസ്റ്റമേഴ്‌സിനായി ഇ.എം.ഐ ഓഫറും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ മാസമാണ് സാംസങ് ഗാലക്‌സി ഇന്ത്യ സി9 പ്രോ പുറത്തിറക്കിയത്. 36,900 രൂപയാണ് ഫോണിന്റെ വില. സാംസങ്ങിന്റെ 6 ജിബി റാമില്‍ വരുന്ന ആദ്യത്തെ മോഡലാണ് ഇത്. ഒക്ടോബറില്‍ ചൈനയില്‍ പുറത്തിറക്കിയിട്ടുണ്ട്.


Dont Miss മധുസൂദനനെ പുറത്താക്കി ശശികല


ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യൂവല്‍ സിം യൂസേജാണ്. 6 ഇഞ്ച് ഫുള്‍ എച്ച് .ഡി ഡിസ്‌പ്ലേയും 1080* 1920 അമോള്‍ഡ് ഡിസ്‌പ്ലേയും ഫോണിന്റെ പ്രത്യേകതയാണ്.

പിന്‍വശത്തെ ക്യാമറയും മുന്‍വശത്തെ ക്യാമറയും 16 മെഗാപിക്‌സാലണ്. ഡ്യൂവല്‍ എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. 64 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. 256 ജിബി വരെ ഉയര്‍ത്താം. 4000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

Advertisement