എഡിറ്റര്‍
എഡിറ്റര്‍
ഗൂഗിളിന് വിട: സാംസങിന് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം
എഡിറ്റര്‍
Friday 15th November 2013 2:23am

google-n-samsung

സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗൂഗിളിന്റെ തണലില്‍ നിന്നും സാംസങ് വഴി മാറുന്നു.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെയായിരുന്നു അഞ്ച് വര്‍ഷമായി സാംസങ് ആശ്രയിച്ചിരുന്നത്.

സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തതോടെ ഗൂഗിളും സാംസങും തമ്മിലുള്ള വര്‍ഷങ്ങളുടെ അടുപ്പമാണ് അവസാനിക്കാന്‍ പോകുന്നത്.

വിപണിയുടെ സാധ്യതകളില്‍ സ്ഥാനം താഴ്ന്നു പോയതിനെ തുടര്‍ന്നാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ടൈസണ്‍ വികസിപ്പിച്ചെടുക്കാന്‍ സാംസങ് നിര്‍ബന്ധിതമായത്.

തങ്ങളുടെ പ്രധാന എതിരാളികളായ ആപ്പിളിന്റെ മുന്നേറ്റവും സാംസങിനെ സ്വാധീനിച്ചു എന്നാണ് കേള്‍വി.

സ്വന്തമായ ഓപ്പറേറ്റിങ് സിസ്റ്റത്തിന് വേണ്ടി ഏറെ ഹോം വര്‍ക്ക ചെയ്ത സാംസങിന്റെ സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ് ടൈസണ്‍. ഇതോടെ സാംസങ് മൂലം ലഭിക്കുന്ന വലിയ ലാഭമാണ് ഗൂഗിളിന് നഷ്ടമാവാന്‍ പോകുന്നത്.

Advertisement