എഡിറ്റര്‍
എഡിറ്റര്‍
സാംസങ് 8 ഇഞ്ച് ഗാലക്‌സി നോട്ട്ബുക്ക് ടാബ്ലറ്റ് എം.ഡബ്ല്യു.സി 2013 പുറത്തിറക്കുന്നു
എഡിറ്റര്‍
Thursday 24th January 2013 11:27am

ന്യൂദല്‍ഹി: എല്ലാ അഭ്യൂഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഒടുവില്‍ സാംസങ് എട്ട് ഇഞ്ച് ഗാലക്‌സി നോട്ട്ബുക്ക് ടാബ്ലെറ്റ് എം.ഡബ്ല്യു.സി 2013 പുറത്തിറക്കുന്നു. ഇന്നലെ സാസംങ്ങ് മൊബൈല്‍ തലവന്‍ ജെ.കെ ഷിന്‍ ആണ് ഇക്കാര്യം സ്ഥിതീകരിച്ചത്.

Ads By Google

സാസംങ് തലവന്‍ ജെ.കെ ഷിന്‍ ന്യൂദല്‍ഹിയില്‍ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുയായിരുന്നു. സാംസങ്ങ് ഇതിന് മുന്‍പ് ഗാലക്‌സി എസ് 3 മിനി പുറത്തിറക്കുന്നതിന് മുന്‍പ് ഒരു സ്വകാര്യ കൊറിയന്‍ മാധ്യമത്തിലൂടെ വാര്‍ത്ത പുറത്ത് വിട്ടിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് സാംസങ് എട്ട് ഇഞ്ച് ഗാലക്‌സി നോട്ട്ബുക്ക് ടാബ്ലെറ്റ് എം.ഡബ്ല്യു.സി 2013 പുറത്തിറക്കുന്നതിനെ കുറിച്ച് സാംസങ്ങ് കമ്പനി ആദ്യമേ അറിയിപ്പ് നല്‍കിയിരിക്കുന്നത്.

സാംസങ്ങും ആപ്പിള്‍ ഐപാഡും കനത്ത മത്സരത്തിലാണെന്ന വിവാദത്തിന് അടിസ്ഥാനമില്ലെന്നും ജെ.കെ ഷിന്‍ പറഞ്ഞു. അടുത്ത ഫെബ്രുവരിയിലാണ് സാംസങ് എട്ട് ഇഞ്ച് ഗാലക്‌സി നോട്ട്ബുക്ക് ടാബ്ലെറ്റ് എം.ഡബ്ല്യു.സി 2013  വിപണിയിലെത്തിക്കുന്നത്.

ത്രീജി വൈഫൈ മോഡലില്‍ ഇറങ്ങുന്ന ഈ ടാബ്ലറ്റിന് എട്ട് ഇഞ്ച് ഡിസ്‌പ്ലെയും 1280ഃ800 റെസല്യൂഷനും 5 മെഗാ്പിക്‌സല്‍ ക്യാമറയും 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ഇതിന്റെ വില എത്രയാണെന്ന് ഇതുവരെ തീരുമാനിച്ചില്ല.

Advertisement