Categories

സാംസങ് ‘മടക്ക’ത്തിലാണ്

samsung-flap-phones

മുഖ്യ എതിരാളികളായ ആപ്പിളിനെ വെല്ലാന്‍ വീണ്ടും മടക്കുന്ന സ്‌ക്രീനുള്ള ഫഌപ് ഫോണുകളുമായി സാംസങ് രംഗത്ത്.

ഇടക്കാലത്ത് ഏറെ ട്രെന്‍ഡായിരുന്ന ഫഌപുകള്‍ക്ക് അടുത്തിടെ ഫോം മങ്ങിയിരുന്നു. എന്നാല്‍ വിപണിയില്‍ ഒന്നാമതെത്താന്‍ പഴയ വീഞ്ഞിനെ വീണ്ടും പുതിയ കുപ്പിയില്‍ അവതരിപ്പിക്കുകയാണ് സാംസങ്.

ആന്‍ഡ്രോയ്ഡ് യുഗത്തോടെ ഫ്‌ളാപ് ഫോണുകള്‍ ഇല്ലാതായിത്തുടങ്ങി. എന്നാല്‍ ചൈനയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഫഌപിന് ഇപ്പോഴും ആവശ്യക്കാരുണ്ട്.

ലോകമൊട്ടാകെ ആ ട്രെന്‍ഡ് വീണ്ടും കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ സാംസങ് നടത്തുന്നത്. സാംസങ് ഡബ്ല്യൂ789, ഗാലക്‌സി ഗോള്‍ഡന്‍ എന്നിവയാണ് കമ്പനി ഈ വര്‍ഷം അവതരിപ്പിച്ച ഫ്‌ളാപ് ഫോണ്‍ മോഡലുകള്‍.

ഇപ്പോഴിതാ ചൈന ടെലികോമുമായി സഹകരിച്ച് ഡബ്ല്യൂ2014 എന്ന ഫ്‌ളാപ്‌മോഡല്‍ കൂടി സാംസങ് കൊണ്ടുവന്നിരിക്കുന്നു.

പറയത്തക്ക മറ്റ് പ്രത്യേകതകള്‍ ഒന്നുമില്ലാത്ത സാംസങ് ഫഌപുകളുടെ വിലയെ കുറിച്ച് ഇത് വരെ വിവരമൊന്നുമായില്ല. ഇന്ത്യന്‍ വിപണിയില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ‘മടക്കന്‍’ ഫോണ്‍ ഇറങ്ങും.

Tagged with: |