എഡിറ്റര്‍
എഡിറ്റര്‍
ആപ്പിളിനോട് നേരിട്ട് യുദ്ധം പ്രഖ്യാപിച്ച് സാംസങ്
എഡിറ്റര്‍
Sunday 16th September 2012 12:28pm

ന്യൂദല്‍ഹി: ആപ്പിളും സാംസങ്ങും തമ്മിലുള്ള യുദ്ധം അറിയാത്തവരായി ലോകത്ത് തന്നെ ആരും കാണില്ല. യുദ്ധത്തില്‍ ആപ്പിള്‍ വിജയിച്ചതും ഏറെ ആഘോഷിക്കപ്പെട്ട വാര്‍ത്തയായിരുന്നു. ആപ്പിളിന്റെ ഐഫോണ്‍ 5 പുറത്തിറങ്ങിയതോടെ സാംസങ്ങിന്റെ മേല്‍ ആപ്പിള്‍ ആധിപത്യം നേടിയതായും വിലയിരുത്തലുകളുണ്ടായി.

Ads By Google

എന്നാല്‍ അങ്ങനെയൊന്നും തോല്‍പ്പിക്കാന്‍ പറ്റില്ലെന്നാണ് സാസംങ് പറയുന്നത്. ആപ്പിള്‍ ഐഫോണ്‍ 5 നോട് മത്സരിക്കാന്‍ ഗാലക്‌സി എസ് 3 യുമായാണ് സാംസങ് എത്തുന്നത്. എസ് 3 യുടെ പരസ്യത്തില്‍ നിന്ന് തന്നെ സാംസങ്ങിന്റെ നയം വ്യക്തമാണ്.

ആപ്പിള്‍ ഐഫോണ്‍ 5 ന്റെയും ഗാലക്‌സി എസ് 3 യുടെയും പ്രത്യേകതകള്‍ പരസ്പരം താരതമ്യം ചെയ്യുന്ന രീതിയിലാണ് സാംസങ്ങിന്റെ പുതിയ പരസ്യം. 

 

Advertisement