സെക്കന്റ് ജനറേഷന്‍ ലാപ്‌ടോപ്പുമായി സാംസങ് എത്തുന്നു. നോട്ട്ബുക്ക് സീരീസ് 9 വേര്‍ഷനാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. സീരീസ് 9 വേര്‍ഷനിലെ ആദ്യ പതിപ്പ് ഇറക്കി ഒരു വര്‍ഷത്തിന് ശേഷമാണ് രണ്ടാംതലമുറയുമായി സാംസങ് എത്തിയിരിക്കുന്നത്.

Ads By Google

ലോകത്തെ ഏറ്റവും മെലിഞ്ഞതും ഒതുക്കമുള്ളതുമാണ് പുതിയ വേര്‍ഷന്‍ എന്നാണ് സാംസങ് അവകാശപ്പെടുന്നത്. 1.16 കി.ഗ്രാമാണ് ഇതിന്റെ ഭാരം. പഴയ വേര്‍ഷനേക്കാള്‍ 28 ശതമാനം കുറവ്!.

13 ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍. ഇന്റല്‍ കോര്‍ 17, 1.90 GHZ ക്വാഡ് പ്രോസസ്സര്‍, 4 ജി.ബി റാം എന്നിവയാണ് ഇതിന്റെ മറ്റ് പ്രത്യേകതകള്‍. 1,02,990 രൂപയാണ് സെക്കന്റ് ജെനറേഷന്‍ ലാപ്‌ടോപ്പിന്റെ വില.

സാംസങ് നോട്ട്ബുക്ക് പഴയ മോഡലിന്റെ വില 99,900 രൂപയാണ് വില. 13 ഇഞ്ച് സ്‌ക്രീനുള്ള പഴയ വേര്‍ഷനില്‍ ഇന്റല്‍ കോര്‍ ഐ5 ഉം 1.90 GHZ ഡ്യുവല്‍ കോര്‍ പ്രോസസ്സറുമാണ് പഴയ വേര്‍ഷനിലുള്ളത്. 4 ജി.ബി റാം തന്നെയാണ് പഴയ മോഡലിലുമുള്‍പ്പെടുത്തിയിരിക്കുന്നത്.