എഡിറ്റര്‍
എഡിറ്റര്‍
നോക്കിയ ലൂമിനയോട് മത്സരിക്കാന്‍ സാംസങ്ങിന്റെ ഒമാനിയ വരുന്നു
എഡിറ്റര്‍
Tuesday 15th May 2012 12:02pm


ന്യൂദല്‍ഹി: സാംസങിന്റെ വിന്റോസ് ആപ്ലിക്കേഷനോടുകൂടിയുള്ള പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു. നോക്കിയയുടെ ലൂമിന 610നോട് കിടപിടിന്നിതിനായാണ് സാംസങ് ഒമാനിയ എം പുറത്തിറക്കുന്നത്. ലൂമിന 610 അതേ വില തന്നെയാണ് സാംസങ് ഒമാനിയ എമിനും. 11,000 രൂപയാണ് രണ്ടിന്റെയും വില.

ആപ്ലിക്കേഷനില്‍ മുന്നില്‍ നില്‍ക്കുന്ന ഒമാനിയ എം മാര്‍ക്കറ്റ്  കൈയ്യിലൊതുക്കുമെന്നാണ് സൂചന. നോക്കിയയുടെ ലൂമിന 610ന് 800 മെഗാഹേര്‍ട്‌സ് പ്രൊസസ്സറും 256 എം.ബി.റാമും 3.7 ഇഞ്ച് സ്‌ക്രീനുമാണുള്ളത്. എന്നാല്‍ ഒമാനിയക്ക് 1 ജിഗാഹേര്‍ട്‌സ് പ്രൊസസ്സറും 384 എം.ബി.റാമും 4 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുമാണുള്ളത്.

രണ്ടു ഫോണുകള്‍ക്കും 5 മെഗാപിക്‌സല്‍ ക്യാമറയുണ്ടെങ്കിലും ഒമാനിയക്ക് വീഡിയോ ചാറ്റിംങിന് ആവശ്യമായ ഫ്രണ്ട് ക്യാമറയുമുണ്ട്. അതേസമയം ലൂമിന മുന്നിട്ട് നില്‍ക്കുന്നത് അതിന്റെ ഇന്റേര്‍ണല്‍ മെമ്മറിയിലാണ്. 8 ജി.ബിയാണ് ലൂമിനയുടെ മെമ്മറി. ഒമാനിയക്ക് ആകെ 4 ജി.ബി. മെമ്മറി സ്റ്റോറേജ് മാത്രമാണുള്ളത്. മെമ്മറിയുടെ കാര്യത്തില്‍ മാത്രം പിറകില്‍ നില്‍ക്കുന്ന ഒമാനിയയെ ഇത് വിപണിയില്‍ പ്രതികൂലമായി ബാധിക്കില്ലെന്നാണ് കമ്പനി വിശ്വസിക്കുന്നത്്.

ഫോണ്‍ എന്നാണ് വിപണിയില്‍ എത്തുകയെന്നതിനെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആദ്യം യൂറോപ്പിലെ വിപണിയില്‍ എത്തിച്ചതിന് ശേഷം മാത്രമായിരിക്കും ലോകത്തിലെ മറ്റു വിപണിയില്‍ ഒമാനിയ എത്തുക.

Advertisement