സൗദി: സാംസയുടെ നേതൃത്വത്തില്‍ 16/06/2017 വെള്ളിയാഴ്ച സൌത്ത് പാര്‍ക്ക് റസ്റ്റ്റണ്ടില്‍ വെച്ച് സമൂഹ നോമ്പ് തുറയും ഇഫ്താര്‍ സംഗമവും നടത്തി.

രക്ഷാധികാരി ഡോ.മുഹമ്മദ് റഫീഖിന്റെ മേല്‍നോട്ടത്തില്‍ നടന്ന സംഗമത്തില്‍ വിവിദ സംഘടനാ പ്രതിനിധികള്‍, നോമ്പനുഷ്ടിക്കുന്ന സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ജനവിഭാഗങ്ങള്‍, വ്യത്യസ്ഥ ഭാഷ, ദേശക്കാര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടി, മതസൌഹാര്‍ദ്ദത്തിന്റെയും, മാനവ സ്‌നേഹത്തിന്റെയും സന്ദേശമായി മാറി.

റമദാന്‍ സന്ദേശ പ്രഭാഷണം ബഹുമാനപ്പെട്ട ശ്രീ.സായദ് റമദാന്‍ നദവി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ശീ. വത്സരാജന്‍ അദ്ധ്യക്ഷനും, ജനറല്‍ സെക്രടറി ശീ.അനില്‍കുമാര്‍ ശ്വാഗതവും, ആശംസിച്ച ചടങ്ങില്‍ വനിതാവേദി വൈസ്.പ്രസിഡണ്ട് ശ്രീമതി. നിര്‍മല ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.

നോമ്പ് തുറയിലും സ്‌നേഹവിരുന്നിലും 300ല്‍പ്പരം പേര്‍ പങ്കെടുത്തു. ബാബു മാഹി,മുരളീകൃഷ്ണന്‍, ഹംസ ചാവക്കാട്,സതീഷ് പൂമ്‌നക്കല്‍ സുനില്‍ പാപ്പച്ചന്‍,ജിജോ ജോര്‍ജ് വിനോദ് ഗുരുവായൂര്‍,സംഗീത്,ബിജു കരിയാട്, മനീഷ്, ബാലസുബ്രഹ്മണ്യം പ്രേമ ബാബുരാജ്, ബീന ജിജോ, റീന ഷിരോസ് ലാല്‍, ഗീതബാലു, സന്ധ്യ അനൂപ്,സ്‌നേഹ, സിതാര മുരളീകൃഷ്ണന്‍, ജെമുന കുല ശേഖരന്‍, ആശ ബാബു, ബിനി വിനോദ്, ഇന്‍ഷ റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.