എഡിറ്റര്‍
എഡിറ്റര്‍
നോട്ട് നിരോധനമല്ല വാഗ്ദാനങ്ങള്‍ ജനം വിശ്വസിച്ചതാണ് ബി.ജെ.പിയുടെ ജയത്തിന് കാരണം: ശിവസേന
എഡിറ്റര്‍
Sunday 12th March 2017 8:42pm

 

മുംബൈ: യു.പിയിലെയും ഉത്തരാഖണ്ഡിലെയും ബി.ജെ.പി ജയത്തിന് പിന്നില്‍ നോട്ട് നിരോധനം പോലുള്ള സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതല്ലെന്ന് ശിവസേന. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന വാഗ്ദാനമാണ് ജയത്തിന് പിന്നില്ലെന്നും ശിവസേന പാര്‍ട്ടി പത്രത്തിലൂടെ ചൂണ്ടിക്കാട്ടി


Also read മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു; ഗോവയില്‍ മുഖ്യമന്ത്രിയാകും


തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുമെന്ന് മോദി വാഗ്ദാനം നല്‍കിയിരുന്നു. ഇത്തരം വാഗ്ദാനങ്ങള്‍ ജനങ്ങള്‍ മുഖവിലക്കെടുത്തത് കൊണ്ടാണ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിജയിച്ചതെന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗം പറയുന്നത്.


Dont miss തട്ടമിടുന്നതിന് ബദലായി യൂണിഫോമിനോടൊപ്പം കാവി ഷാള്‍; മംഗളൂരുവില്‍ മതസ്പര്‍ധ വളര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം


മനോഹര്‍ പരീക്കര്‍ എന്ന നേതാവില്ലായിരുന്നെങ്കില്‍ ഗോവയില്‍ ബി.ജെ.പിയ്ക്ക് 10 സീറ്റ് വരെ ലഭിക്കില്ലായിരുന്നെന്നും മണിപ്പൂരില്‍ നല്ല റിസല്‍ട്ടല്ല പാര്‍ട്ടിക്ക് ഉണ്ടായതെന്നും സാമ്‌ന പറയുന്നു. പഞ്ചാബില്‍ അകാലിദളുമായി ചേര്‍ന്ന് മത്സരിച്ച് വന്‍ പരാജയമാണ് ബി.ജെ.പിക്കുണ്ടായത്. യു.പിയിലെ വിജയത്തെക്കുറിച്ച് പറയുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥയും ചര്‍ച്ചചെയ്യണമെന്നും സാമ്‌ന ആവശ്യപ്പെടുന്നു.

മോദിയുടെ നോട്ട് നിരോധനത്തെ അനുകൂലിച്ച് ആദ്യം രംഗത്തെത്തിയിരുന്ന ശിവസേന പിന്നീട് നയത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയിലെ സഖ്യകക്ഷിയാണ് ശിവസേന.

Advertisement