എഡിറ്റര്‍
എഡിറ്റര്‍
‘നാവടക്കി പാക്കിസ്ഥാനെ പാഠം പഠിപ്പിക്കൂ’; കേന്ദ്രസര്‍ക്കാരിനോട് ശിവസേന
എഡിറ്റര്‍
Friday 5th May 2017 10:22pm


മുംബൈ: സര്‍ക്കാര്‍ പ്രസംഗം അവസാനിപ്പിച്ച് പാക്കിസ്ഥാനെതിരെ നടപടി സ്വീകരിക്കണമെന്ന് ശിവസേന മുഖപത്രം സാമ്‌ന. സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിനെതിരായ നടപടികള്‍ പ്രസ്താവനയില്‍ ഒതുങ്ങുന്നതിനെതിരെയാണ് സാമ്‌ന രംഗത്തെത്തിയത്.

പാകിസ്ഥാനെതിരെയുള്ള പ്രതിഷേധം പ്രകടമാക്കേണ്ടത് പ്രസംഗത്തിലൂടെയല്ല അവരുടെ സൈനിക സംഘത്തെ തകര്‍ത്തു കൊണ്ടായിരിക്കണമെന്നാണ് സാമ്നയില്‍ പറയുന്നത്.


Also read ‘അവരെ തൂക്കിലേറ്റണം അല്ലെങ്കില്‍ പച്ചയ്ക്ക് കത്തിക്കണം’; അതായിരുന്നു നിര്‍ഭയയുടെ വാക്കുകള്‍; ഓര്‍മ്മകള്‍ പങ്കുവെച്ച് അന്വേഷണ ഉദ്യോഗസ്ഥ


ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐ.എസിന്റെയും പാകിസ്ഥാന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ ആണെന്നുള്ളത് പരസ്യമായ രഹസ്യമാണെന്നും ഇത് ഇനിയും വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും സാമ്‌നയിലെ ലേഖനത്തിലൂടെ ശിവസേന പറയുന്നു.

26/11 മുംബൈ സ്ഫോടനം, പത്താന്‍ക്കോട്ട് ആക്രമണം, ഉറി ആക്രമണം, മുതല്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തെ ക്രൂരമായി നശിപ്പിച്ച സംഭവങ്ങളില്‍ വരെ ഇന്ത്യ എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടും നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് പാകിസ്താന്‍ സര്‍ക്കാരിന്റെ നിരുത്തരവാദിത്വം ആണെന്നും സാമ്‌ന പറയുന്നു.


Dont miss ‘രാജ്യത്തിന് മാതൃകയാക്കാം ഈ മിടുക്കന്മാരെ’; ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് ടോയിലറ്റുകള്‍ നിര്‍മ്മിച്ച് 13 വയസ്സുകാര്‍; വീഡിയോ


ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായിട്ടും തിരിച്ചടിക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം കേട്ട് ജനങ്ങള്‍ മടുത്തു. ശാസനയ്ക്കും താക്കീതിനുമപ്പുറം പാകിസ്ഥാനെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇനി നടത്തേണ്ടതെന്നും സാമ്ന പറയുന്നു. ഇന്ത്യയുടെ സൈനികര്‍ക്ക് നേരെ നടത്തിയ അതിക്രമങ്ങള്‍ക്ക് പകരമായി കുറഞ്ഞത് 50 പാകിസ്ഥാനി സൈനികരുടെ തലകളാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കിയാണ് സാമ്നയുടെ എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.

Advertisement