എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി 20 ലോകകപ്പ് നേടാനുള്ള നല്ല അവസരമാണിതെന്ന് ഡാരന്‍ സാമി
എഡിറ്റര്‍
Sunday 2nd September 2012 4:15pm

ബ്രിഡ്ജ്ടൗണ്‍: ട്വന്റി 20 ലോകകപ്പ് നേടാനുള്ള നല്ലൊരു അവസരമാണ് ടീമിന് വന്നിരിക്കുന്നതെന്ന് വെസ്റ്റിന്റീസ് ക്യാപ്റ്റന്‍ ഡാരന്‍ സാമി. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 7 വരെ ശ്രീലങ്കയിലാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്.

Ads By Google

‘ ടീമില്‍ ട്വന്റി 20 കളിച്ച് പരിചയമുള്ള ആളുകളാണ് ഞങ്ങളുടെ ടീമിലുള്ളത്. മികച്ച ടീമാണിത്. അവിടെ പോകുകയും കഴിവിന്റെ പരമാവധി ഉപയോഗിച്ച് കളിക്കുകയും ചെയ്താല്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയും.’ സാമി പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനം കാഴ്ചവെച്ച ക്രിസ് ഗെയ്ല്‍, സുനില്‍ നരൈന്‍, ഡായിന്‍ ബ്രാവോ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ വിന്‍ഡീസിന്റെ ട്വന്റി 20 ടീമിലുണ്ട്. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മുന്‍നിര ബാറ്റ്‌സ്മാനായിരുന്നു ഗെയ്ല്‍. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയുമായി 733 റണ്‍സാണ് ഗെയ്ല്‍ വാരിക്കൂട്ടിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി നരേന്‍ വാരിക്കൂട്ടിയത് 24 വിക്കറ്റുകളാണ്. ഐ.പി.എല്ലില്‍ തുടക്കക്കാരനായ നരൈന് മാന്‍ ഓഫ് ദ സീരീസ് പട്ടവും ലഭിച്ചിരുന്നു.

Advertisement