എഡിറ്റര്‍
എഡിറ്റര്‍
ഷാമി കളി പഠിപ്പിച്ചെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍
എഡിറ്റര്‍
Saturday 9th November 2013 10:05am

shamy

കൊല്‍ക്കത്ത: മികച്ച പ്രകടനത്തിലൂടെ മത്സരത്തെ നയിച്ച രോഹിതിനും അശ്വിനും ഷാമിക്കും വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയുടെ പ്രശംസ.

രോഹിതും അശ്വിനും ബാറ്റുകൊണ്ട് അത്ഭുതം സൃഷ്ടിച്ചപ്പോള്‍ ഷാമി മികച്ച ബോളിംഗിലൂടെ മത്സരം തങ്ങളില്‍ നിന്ന് തട്ടിയെടുത്തെന്ന് സമി വിലയിരുത്തി.

സച്ചിന്റെ വിടവാങ്ങല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് പരാജയത്തിന് കാരണമായത് ഷാമിയുടെ മികച്ച ബോളിങ്ങാണെന്നാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ പറയുന്നത്.

താന്‍ അടക്കമുള്ള വിന്‍ഡീസ് ബാസ്റ്റ്മാന്‍മാര്‍ ക്രീസില്‍ ക്ഷമ കാണിച്ചില്ല. ബാസ്റ്റ്മാന്‍മാര്‍ മോശം ഷോട്ടുകള്‍ കളിച്ചാണ് പുറത്തായത്.

ഷാമിയുടെ ഓവറില്‍ ബാറ്റ് ചെയ്യാന്‍ തന്നെ ഏറെ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നു. ടെസ്റ്റ് ക്രിക്കറ്റ് ക്ഷമവേണ്ട കളിയാണ്.

രോഹിതിന്റെയും അശ്വിന്റെയും ബാറ്റിങ്ങില്‍ നിന്ന് വിന്‍ഡീസിന് ഏറെ പഠിക്കാനുണ്ടെന്നും സമി പറയുന്നു.

Advertisement