എഡിറ്റര്‍
എഡിറ്റര്‍
സംഝോത എക്‌സപ്രസ് സ്‌ഫോടനം: നാല് പാക്കിസ്ഥാനികളെ ഇന്ത്യ വിട്ടയച്ചു
എഡിറ്റര്‍
Wednesday 23rd January 2013 1:20pm

അമൃത്‌സര്‍: സംഝോത എക്‌സപ്രസ് സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട് ഇന്ത്യന്‍ ജയിലില്‍ കഴിയുകയായിരുന്ന നാല് പാക്കിസ്ഥാനികളെ ഇന്ത്യ വിട്ടയച്ചു.

Ads By Google

കുറ്റക്കാരല്ലെന്ന് കണ്ടാണ് പ്രതികളെ വിട്ടയച്ചത്. പ്രതികളായ നാല് പേരെയാണ് വടക്കുപടിഞ്ഞാറന്‍ പഞ്ചാബ് അതിര്‍ത്തിയിലെ ജയിലില്‍ നിന്ന് വിട്ടയച്ചത്.

ഇതില്‍ ഒരാള്‍ 20 വര്‍ഷമായും മറ്റൊരാള്‍ 13 വര്‍ഷമായും രണ്ടുപേര്‍ ആറും ഏഴും വര്‍ഷവുമായവരാണ്. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ജയില്‍ മോചിതരാക്കിയത്.

ഏഴ് വര്‍ഷത്തോളം ജയിലില്‍ കിടന്നു. താന്‍ നിരപരാധിയാണെന്ന് നീതിപീഠം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും പുറം ലോകം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജയില്‍ മോചിതനായ ആസിഫലി പറഞ്ഞു.

മോചിതരായവര്‍ വാഗാ അതിര്‍ത്തി കടന്ന് ജന്മനാട്ടിലേക്ക് തിരിച്ചു. സംഝോത എക്‌സ്പ്രസ് സ്‌ഫോടനകേസിലായിരുന്നു ആസിഫ് അലി ജയിലിലായത്.

പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജയില്‍മോചനം നല്‍കിയിരിക്കുന്നത് ഇന്ത്യ-പാക്ക് ബന്ധത്തിലുണ്ടായ വിള്ളലിന് ശമനം വരുത്തുമെന്നാണ് വിലയിരുത്തല്‍.

Advertisement