കല്‍പ്പറ്റ: മന്ത്രി പി.കെ.ജയലക്ഷ്മിക്ക് മാനന്തവാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് സമന്‍സ്.

Ads By Google

മന്ത്രി നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകണം. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യതയിലും വരവുചെലവ് കണക്കുകളിലും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് പി.കെ.ജയലക്ഷ്മിക്കെതിരായ ആരോപണം.

ഈ ആരോപണം ഉന്നയിച്ചുള്ള ഹരജിയിലാണ് ജനപ്രാധിനിത്യ നിയമത്തിലെ 125 എ വകുപ്പുപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം 171 ഐ വകുപ്പുപ്രകാരവും സമന്‍സ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.

പി.കെ.ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവും അനുബന്ധ രേഖകളും ജില്ലാ വരണാധികാരി കഴിഞ്ഞ മാസം 29ന് ഹാജരാക്കിയിരുന്നു.

മന്ത്രി ജയലക്ഷ്മി നേരിട്ടോ അവരുടെ അഭിഭാഷകരോ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്. ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലവും കണക്കുകളും ജില്ലാ വരണാധികാരി കോടതിയില്‍ ഹാജരാക്കിയിരുന്നു.