ബോളിവുഡ് താരം സമീറ റെഡ്ഡി പല സാഹസങ്ങളും കാണിച്ചിട്ടുണ്ട്. (സിനിമാ രംഗത്ത് വന്നതുള്‍പ്പെടെ). സമീറയുടെ മറ്റൊരു സാഹസത്തിനുകൂടി സാക്ഷിയാവുകയാണ് ബോളിവുഡ് ഇപ്പോള്‍.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന തേസ് എന്ന ചിത്രത്തിലാണ് സമീറയുടെ ഈ പുതിയ സാഹസിക പ്രകടനം. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സ്‌പോര്‍ട്‌സ് ബൈക്ക് ഓടിക്കുന്നതുമുതല്‍ വെള്ളത്തിനടിയിലെ സാഹസിക രംഗങ്ങള്‍ വരെ തേസില്‍ സമീറ ചെയ്തിട്ടുണ്ട്.

ലണ്ടനിലാണ് സമീറ ഈ സാഹസങ്ങള്‍ കാട്ടിക്കൂട്ടിയത്. ശക്തമായ ഒഴുക്കുള്ള ജലാശയത്തില്‍ കാനോയിംഗിന് ഉപയോഗിക്കുന്ന ബോട്ടില്‍ സമീറ നടത്തിയ പ്രകടനം അണിയറക്കാരെ പോലും അമ്പരിപ്പിക്കുന്നതായിരുന്നു.

സമീറയ്ക്ക് വെള്ളച്ചാട്ടങ്ങളെ നല്ല ഭയമായിരുന്നു. ഇതറിയാവുന്ന സംവിധായകര്‍ മറ്റെന്തെങ്കിലും വഴി നോക്കാമെന്ന് പറഞ്ഞതാണ്. എന്നാല്‍ ആ രംഗത്ത് അഭിനയിക്കാന്‍ സമീറ സ്വയം മുന്നോട്ടുവരികയായിരുന്നു.

ബോട്ടില്‍ സമീറ ജലാശയത്തിന് അടിത്തട്ടിലേക്ക് പോകുന്ന രംഗവും പൂര്‍ണമായ പെര്‍ഫക്ഷനോടെയാണ് സമീറ പൂര്‍ത്തിയാക്കിയത്. 15 മിനിറ്റാണ് സമീറ അടിത്തട്ടില്‍ ചിലവഴിച്ചത്. ജലാശയത്തിന് പുറത്തുവന്ന സമീറ തണുത്ത് മരവിച്ച് കൈകാലുകള്‍ അനക്കാനാവാത്ത അവസ്ഥയിലായിരുന്നു പുറത്തുവന്ന സമീറയ്ക്ക് ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും നല്‍കി.