കൊച്ചി: പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ച കേസിലെ പ്രതികളായ നാല് പോലീസുകാര്‍ മാപ്പുസാക്ഷികളായേക്കുമെന്ന് റിപ്പോര്‍ട്ട്. മാപ്പുസാക്ഷികളാവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇവര്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇവരുടെ രഹസ്യമൊഴി ഈ മാസം 19ന് കോടതി രേഖപ്പെടുത്തും. കേസില്‍ പത്തുപേരെയാണ് സി.ബി.ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. മറ്റുള്ളവരെയും മാപ്പുസാക്ഷികളാക്കാന്‍ സി.ബി.ഐ നീക്കമാരംഭിച്ചിട്ടുണ്ട്.
മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൂത്തൂരില്‍ പട്ടാപ്പകല്‍ ഷീലയെ കഴുത്തറത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്കിയ വിശദീകരണം.
എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.