Categories

സമ്പത്ത് കേസ്: ഉന്നതര്‍ക്കെതിരെ തെളിവില്ലെന്ന് സി.ബി.ഐ

puthoor-sambathകൊച്ചി: സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് സി.ബി.ഐ. പോലീസ് ഉദ്യോഗസ്ഥര്‍ സമ്പത്തിനെ മര്‍ദ്ദിച്ചതിന് സാഹചര്യ തെളിവുകള്‍ ലഭിച്ചിട്ടില്ല. എറണാകുളം സി.ബി.ഐ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെയാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.

പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഉന്നത പോലീസ് എ.ഡി.ജി.പി മുഹമ്മദ് യാസീനെയും ഐ.ജി വിജയ് സാഖറെയെയും അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതി സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇരുവരുടെയും പേരുണ്ടായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.