എഡിറ്റര്‍
എഡിറ്റര്‍
സാംസങ് എയ്‌സ് ഡ്യുയോസ് വിപണിയില്‍
എഡിറ്റര്‍
Tuesday 19th June 2012 12:22pm

ന്യൂദല്‍ഹി: സാംസങ് സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ഗാലക്‌സി എയ്‌സ് ഡ്യുയോസ് ഡ്യുവല്‍ സിം പുറത്തിറങ്ങി. ഗാലക്‌സി എയ്‌സിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഡ്യുയോസ്.

832 എം.എച്ച്.സെഡ് പ്രോസ്സസ്സര്‍, 7.2 എം.ബി.പി.എസ്, വൈഫൈ, എന്നീ പ്രത്യേകതകളുള്ള ഡ്യുയോസ് ഫാസ്റ്റ് ഡാറ്റാ പ്രോസ്സസ്സിങ് സ്പീഡും ഓഫര്‍ ചെയ്യുന്നുണ്ട്. 5 മെഗാപിക്‌സലാണ് ഇതിന്റെ ക്യാമറ.

ആന്‍ഡ്രോയിഡ് 2.3, 3 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയും ലഭ്യമാണ്. 1300 എം.എ.എച്ച്. ആണ് ഇതിന്റെ ബാറ്ററി.

ഒരേ സമയം രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന പ്രത്യേകതയും എയ്‌സ് ഡ്യുയോസിനുണ്ട്. 15,090 ആണ് ഡ്യുയോസിന്റെ വില

Advertisement