എഡിറ്റര്‍
എഡിറ്റര്‍
സമസ്ത പൊതു പരീക്ഷ വഫ ഷംസുദ്ധിനും, മുഹമ്മദ് അസ്‌നഹാസും, അംന അബ്ബാസും റാങ്ക് ജേതാക്കള്‍
എഡിറ്റര്‍
Wednesday 17th May 2017 11:22am

റിയാദ് :സമസ്ത സൗദിതല പൊതു പരീക്ഷ ഫലം പ്രഖ്യാപിച്ചു. എസ്. കെ. ഐ. എം വി ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ അഞ്ചാം ക്‌ളാസില്‍ വഫ ഷംസുദ്ധിന്‍ (അബൂബക്കര്‍ സിദ്ധിഖ് മദ്രസ, തായിഫ് ), ഏഴാം ക്ളാസില്‍ മുഹമ്മദ് അസ്‌നഹാസ് അഷറഫ് (തര്‍ബ്ബിയത്തുല്‍ ഇസ്ലാം മദ്രസ, ദമാം ), പത്താം ക്ളാസില്‍ അംന അബ്ബാസ് (ഹയാത്തുല്‍ ഇസ്ലാം മദ്രസ, അല്‍ഖര്‍ജ് )എന്നിവര്‍ ഒന്നാം റാങ്കിന് അര്‍ഹരായി.

ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പൊതുപരീക്ഷക്ക് സൗദിയിലുടനീളം പരീക്ഷ കേന്ദ്രങ്ങളുണ്ടായിരുന്നു. അഞ്ചാം ക്ളാസില്‍ രണ്ടാം റാങ്ക് ഹബീബ് റഹ്മാനും അര്‍ഷദ് അമീറും (റായതുല്‍ ഇസ്ലാം മദ്രസ്സ, റിയാദ് ) മൂന്നാം റാങ്ക് മിശാല്‍ ഇല്യാസ് മദാരി (മദ്‌റസത്തുല്‍ അലമിയ,ജിദ്ദ )മുഹമ്മദ് മുര്‍ഷിദ് (നൂറുല്‍ ഹുദാ മദ്രസ, യാമ്പു )എന്നിവരും പങ്കിട്ടു.

ഏഴാം തരത്തില്‍ രണ്ടാം റാങ്ക് നഷ്വ കരസ്ഥമാക്കിയപ്പോള്‍ മൂന്നാം റാങ്ക് ഫാത്തിമ ബുര്‍ഹാന അമീറലി, ഫാത്തിമ നിഹ അബ്ദുല്‍ഖാദര്‍ (തര്‍ബിയതുല്‍ ഇസ്ലാം മദ്രസ, ദമാം )എന്നിവര്‍ നേടി വിജയികളായി.

വിജയികള്‍ക്ക് എസ്. കെ. ഐ. സി നാഷണല്‍ കമ്മിറ്റി ഷീല്‍ഡും ഗോള്‍ഡ് മെഡലും നല്‍കുമെന്ന് ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്,. അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുള്‍റഹ്മാന്‍ മൗലവി ഓമാനൂര്‍, സൈദു ഹാജി മുന്നിയൂര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement