എഡിറ്റര്‍
എഡിറ്റര്‍
സമസ്ത അദ്‌ലിയ ഏരിയ സ്വീകരണ സമ്മേളനവും മൌലിദ് മജ്‌ലിസും സംഘടിപ്പിച്ചു
എഡിറ്റര്‍
Saturday 18th January 2014 9:54am

samastha`

മനാമ: ‘മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ ഭാഗമായി അദ് ലിയ ഏരിയ യില്‍ ബഹ്‌റൈന്‍ സമസ്ത പ്രസിഡന്റ്‌റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ക്കുള്ള  സ്വീകരണ സമ്മേളനവും മൌലിദ് മജ്‌ലിസും സംഘടിപ്പിച്ചു.

സമസ്ത കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ വൈ.പ്രസി.മഹ്മൂദ് മാട്ടൂല്‍ ഷാള്‍ അണിയിച്ചു. തുടര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയത് സംസാരിച്ച തങ്ങള്‍ ഏരിയാ പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും മുക്തകണ്ഠം പ്രശംസിച്ചു.

സമസ്തയുടെ സന്ദേശമുള്‍ക്കൊണ്ട് സേവനസന്നദ്ധരായി പ്രവര്‍ത്തിക്കുന്നവര്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നാഥന്‍ അര്‍ഹമായി പ്രതിഫലവും ബര്‍ക്കത്തും നല്‍കട്ടെയെന്നും തങ്ങള്‍ പറഞ്ഞു.

പ്രവാചകന്‍(സ)യെ പരിപൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും അവ ജീവിതത്തില്‍ പകര്‍ത്താനും വിശ്വാസികള്‍ സന്നദ്ധരാവണമെന്നും അവരാണ് യഥാര്‍ത്ഥ വിജയികളെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സമസ്ത ജന.സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ, ട്രഷറര് വി.കെ. കുഞ്ഞഹമ്മദാജി, മൂസാ മൌലവി വണ്ടൂര്‍, ഇബ്രാഹീം മുസ് ലിയാര്‍, ശഹീര്‍കാട്ടാമ്പള്ളി. കളത്തില്‍ മുസ്ഥഫ തുടങ്ങിയവര് സംബന്ധിച്ചു.

Advertisement