എഡിറ്റര്‍
എഡിറ്റര്‍
സമസ്ത ഹിദ്ദ് മദ്‌റസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
എഡിറ്റര്‍
Saturday 8th July 2017 11:19am

മനാമ: സമസ്ത ബഹ്‌റൈന്‍ റൈയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ ഹിദ്ദില്‍ പ്രവര്‍ത്തിക്കുന്ന അന്‍വാറുല്‍ ഇസ്ലാം മദ്‌റസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ഹിദ്ദിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഏരിയ പ്രസിഡണ്ട് സയ്യിദ് യാസിര്‍ ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇബ്രാഹീം ഹസന്‍ പുറക്കാട്ടിരി, ഇസ്സുദ്ദീന്‍ മൗലവി , വളപ്പില്‍ ഉമര്‍ ഹാജി കൊടുവള്ളി (ലൗലി), എന്നിവര്‍ സംസാരിച്ചു. കമ്മറ്റി ഭാരവാഹികള്‍ പങ്കെടുത്ത ചടങ്ങില്‍ രക്ഷിതാവായ ഫൈസല്‍ കോഴിക്കോടില്‍ നിന്നും അപേക്ഷ സ്വീകരിച്ച് പ്രഥമ അഡ്മിഷന്‍ ഉദ്ഘാടനം ചെയ്തു.

ഹസന്‍ ബാബുല്‍ ഹുദ, അബ്ദുല്ല ടി ടി , ഫാഇസ് , ഇസ്മാഈല്‍ ചേലേമ്പ്ര , റാഷിദ് ടി കെ , അസൈനാര്‍ , റഷീദ് ബാവ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ജന.സെക്രട്ടരി അബ്ദുല്‍ റഷീദ് വലിയേടത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് മമ്മി ഹാജി നന്ദിയും പറഞ്ഞു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസിലാണ് മദ്‌റസ പ്രവര്‍ത്തിക്കുന്നത്. ഹിദ്ദിനു പുറമെ ഗലാലി, സമാഹിജ്, ദേര്‍, അറാദ്, അസ് രി എന്നീ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യവും പ്രാപ്തരായ അദ്ധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പുതിയ കുട്ടികള്‍ക്കുള്ള അഡ്മിഷന്‍ ഒരാഴ്ച വരെ നീണ്ടു നില്‍ക്കും. അഡ്മിഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 34525038, 34248979, 38750560 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisement